ETV Bharat / state

കോതമംഗലം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - കോതമംഗലം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ

കുട്ടമ്പുഴ, നെല്ലിക്കുഴി പഞ്ചായത്തുകളിലായാണ് ക്യാമ്പുകൾ തുറന്നത്

മഴക്കെടുതി
author img

By

Published : Aug 9, 2019, 7:07 PM IST

എറണാകുളം: കാലവർഷക്കെടുതിയെ തുടർന്ന് കോതമംഗലം താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും ക്യാമ്പുകളും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ എൽ.പി.എസിലുമാണ് ക്യാമ്പുകൾ തുറന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, മണികണ്ഠൻ ചാൽ മാരമംഗലം പാരിഷ് എ ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മണികണ്ഠൻ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടർന്ന് ഈ പ്രദേശം പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കുട്ടമ്പുഴ ടൗണിലും ഏത് സമയത്തും വെള്ളം കയറാവുന്ന സ്ഥിതിയാണ്.

മഴക്കെടുതി; കോതമംഗലം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഒരു വീടും കടവൂർ വില്ലേജ് പരിധിയിൽ രണ്ട് വീടുകളും ഭാഗീകമായി തകർന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൊട മുണ്ട പാലം വെള്ളത്തിനടിയിലായത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചു. ഇവിടെ 18 വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച ഉച്ചയോടെ കുരുർ തോട് കരകവിഞ്ഞ് ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കല്ലേലി മേടിൽ ഉരുൾപൊട്ടി പ്രദേശത്തെ റേഷൻ കടയടക്കം മൂന്ന് കടകളിലും 12 വീടുകളിലും വെള്ളം കയറി. നേര്യമംഗലം സർക്കാർ കൃഷിഫാമിലെ ഏക്കറ് കണക്കിന് കൃഷിയും വെള്ളത്തിനടിയിലായി. ഒരിടത്തും ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. അടിയന്തര സാഹചര്യത്തെ നേരിടാൻ കോതമംഗലം താലൂക്കോഫീസിൽ കൺട്രോൾ റൂം തുറന്നു. പുഴതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇനിയും വെള്ളം കയറാൻ സാധ്യതയുള്ളവർ വീടുകളിൽ നിന്നും മാറി താമസിക്കണമെന്നും വില്ലേജ്, പഞ്ചായത്ത് അധികാരികൾ മുന്നറിയിപ്പു നൽകി.

Intro:Body:കാലവർഷക്കെടുതി. കോതമംഗലം താലൂക്കിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കോതമംഗലം: കാലവർഷക്കെടുതിയെ തുടർന്ന് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ എൽ.പി.എസിലുമാണ് ക്യാമ്പുകൾ തുറന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, മണികണ്ഠൻ ചാൽ മാരമംഗലം പാരിഷ്എ ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

കുട്ടമ്പുഴ സി.എസ്.ഐ ചർച്ചിൽ 5 കുടുംബങ്ങളും കുട്ടമ്പുഴ ജി.എച്ച്.എസ്.എസിൽ വൃദ്ധസദനത്തിലെ ആറ് പേരും വടാട്ടുപാറ അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളും തൃക്കാരിയൂർ എൽ.പി സ്കൂളിൽ ഒരു കുടുംബവും കോതമംഗലം ടൗൺ യു.പി. സ്കൂളിൽ 10 കുടുംബങ്ങളും എത്തിയിട്ടുണ്ട്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മണികണ്ഠൻ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടർന്ന് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കുട്ടമ്പുഴ ടൗണിലും ഏത് സമയത്തും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. മഴയോടൊപ്പം
ആഞ്ഞടിച്ച കാറ്റിൽ കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഒരു വീടും കടവൂർ വില്ലേജ് പരിധിയിൽ രണ്ട് വീടുകളും ഭാഗീകമായി തകർന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൊട മുണ്ട പാലം വെള്ളത്തിനടിയിലായത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചു. ഇവിടെ 18 വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച ഉച്ചയോടെ കുരുർ തോട് കരകവിഞ്ഞ് ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കല്ലേലി മേടിൽ ഉരുൾപൊട്ടി പ്രദേശത്തെ റേഷൻ കടയടക്കം മൂന്ന് കടകളിലും 12 വീടുകളിലും വെള്ളം കയറി. നേര്യമംഗലം സർക്കാർ കൃഷിഫാമിലെ ഏക്കറ് കണക്കിന് കൃഷിയും വെള്ളത്തിനടിയിലായി.
അടിയന്തിര സാഹചര്യത്തെ നേരിടാൻ കോതമംഗലം താലൂക്കോഫീസിൽ കൺട്രോൾ റൂം തുറന്നു.

കുട്ടമ്പുഴ തലവച്ചപാറ ആദിവാസിക്കുടിയിലും ഇടമലയാർ ഐ. ബിയ്ക്ക് സമീപവും ഉരുൾപൊട്ടി വൈകിട്ട് നാലു മണിയോടെ തലവച്ച പാറക്കുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഗോപി, സെബാസ്റ്റ്യൻ, കാണിക്കാരൻ പൊന്നു ചാമി ,തേക്കാനം സണ്ണി എന്നിവരുടെ കൃഷിയും കൃഷിയിടവും നശിച്ചു .സീത സന്തോഷിന്റെ വീടും ഒലിച്ചുപോയി .കല്ലേലിമേട്ടിൽ നടരാജൻ ,ബെന്നി സഹജൻ എന്നിവരുടെ കടകളും ഒലിച്ച് പോയി. ഒരിടത്തും ആളപായമുണ്ടായതായി റിപ്പോർട്ടില്ല

പുഴതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇനിയും വെള്ളം കയറാൻ സാധ്യതയുള്ളവർ വീടുകളിൽ നിന്നും മാറി താമസിക്കണമെന്നും വില്ലേജ്, പഞ്ചായത്ത് അധികാരികൾ മുന്നറിയിപ്പു നൽകി.

ബൈറ്റ് - ജോണി ( പൊതുപ്രവർത്തകൻ)Conclusion:etv bharat kothamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.