കൊച്ചി: നിപാ പ്രതിരോധത്തിൽ ഉൾപ്പെടെ പങ്കാളികളായ നഴ്‌സുമാരെ ആദരിച്ച്, സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിന് പിന്നാലെയാണ് ജില്ലയിലെ സ്വകാര്യ- സർക്കാർ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് തൈക്കൂടം മുതൽ മഹാരാജാസ് വരെ സൗജന്യ യാത്രക്ക് അവസരം നല്‍കിയത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ, സിനിമാതാരങ്ങളായ റിമ കല്ലിങ്കൽ, മുത്തുമണി തുടങ്ങിയവരും നഴ്‌സുമാരോടൊപ്പം മെട്രോയിൽ യാത്ര ചെയ്തു. സമൂഹത്തിൽ അംഗീകരിക്കേണ്ട നഴ്സുമാരെയും ഡോക്ടർമാരെയും യോജിക്കുന്ന പരിഗണന നൽകി നൽകി സൗജന്യ യാത്ര ഒരുക്കിയതിന് കെഎംആർഎല്ലിന് ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.