ETV Bharat / state

നടിയെ ആക്രമിച്ച കേസ്: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിചാരണക്കോടതി മാറ്റിയതിനെതിരെയാണ് അതിജീവിത ഹർജി നൽകിയത്. സെഷൻസ് ജ‍ഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് അതിജീവിതയുടെ ആവശ്യം.

നടിയെ ആക്രമിച്ചകേസ്  actress assault case  plea filed by actress  High Court will consider the plea filed by actress  വിചാരണക്കോടതി മാറ്റി  അതിജീവിത നൽകിയ ഹർജി  ജ‍ഡ്‌ജി ഹണി എം വർഗീസ്  Judge Honey M Varghese  kerala latest news  ernakulam news  കേരള വാർത്തകൾ  എറണാകുളം വാർത്തകൾ
നടിയെ ആക്രമിച്ചകേസ്: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
author img

By

Published : Sep 6, 2022, 9:52 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന്(06.09.2022) വീണ്ടും പരിഗണിക്കും. ഹർജിയിൽ രഹസ്യവാദമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിജീവിത ആവശ്യപ്പെട്ട പ്രകാരമാണ് രഹസ്യ വാദം നടത്തുന്നത്.

വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് ജ‍ഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് അതിജീവിതയുടെ ആവശ്യം. ജ‍ഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ് ഹർജിയിലെ വാദങ്ങൾ.

കൂടാതെ ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ ഈ കേസ് മറ്റൊരു അഡ്‌മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണ് ചെയ്‌തത്. ഇത് നിയമപരമല്ലെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.