ETV Bharat / state

NSS Prayer Procession| എന്‍എസ്‌എസ് നാമജപ ഘോഷയാത്ര കേസ്; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്‌ത് ഹൈക്കോടതി - മിത്ത് പരാമര്‍ശം

എന്‍എസ്‌എസ് നാമജപ ഘോഷയാത്ര കേസിന് സ്റ്റേ. നാല് ആഴ്‌ചത്തേക്കാണ് ഉത്തരവ്. ഘോഷയാത്രയ്‌ക്ക് കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ അനുമതി തേടിയിരുന്നുവെന്ന് എന്‍എസ്എസ്‌.

NSS Prayer Procession  എന്‍എസ്‌എസ് നാമജപ ഘോഷയാത്ര  നടപടികള്‍ സ്റ്റേ ചെയ്‌ത് ഹൈക്കോടതി  ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍  ഘോഷയാത്ര  നാമജപ ഘോഷയാത്ര  എന്‍എസ്‌എസ് ഘോഷയാത്ര  NSS  NSS protest  സ്‌പീക്കര്‍ എഎന്‍ ഷംസീര്‍  മിത്ത് പരാമര്‍ശം  an shamseer myth controversy
എന്‍എസ്‌എസ് നാമജപ ഘോഷയാത്ര കേസ്
author img

By

Published : Aug 10, 2023, 6:33 PM IST

എറണാകുളം: സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസിന്‍റെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്ക് നാല് ആഴ്‌ചത്തേക്കാണ് സ്റ്റേ നല്‍കിയത്. ജസ്റ്റിസ് രാജാവിജയ രാഘവന്‍റെ ബെഞ്ചാണ് സ്റ്റേയ്‌ക്ക് ഉത്തരവിട്ടത്.

എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ മുതിർന്ന അഭിഭാഷകൻ പി.വിജയ ഭാനു മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകില്ലായെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. നാമജപ ഘോഷയാത്രക്ക് മുൻപ് എന്‍എസ്എസ് കന്‍റോണ്‍മെന്‍റ് പൊലീസിൽ അനുമതി തേടിയിരുന്നുവെന്നും സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും നിയമ വിരുദ്ധമായി സംഘം ചേർന്നു എന്നതടക്കമുള്ള തങ്ങള്‍ക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് എൻഎസ്എസിന്‍റെ വാദം.

അതേസമയം നാമജപ ഘോഷയാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നായിരുന്നു സർക്കാർ വാദം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസ് റദ്ദാക്കാനാവശ്യപ്പെട്ട് എൻഎസ്എസ്‌ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും എൻഎസ്എസ്‌ വാദം ഉന്നയിച്ചിരുന്നു.

ഗണപതിയെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്. ഘോഷയാത്രക്കൊപ്പം എന്‍എസ്‌എസ്‌ വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്‌തു. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്ത പരാമര്‍ശം നടത്തിയതില്‍ സ്‌പീക്കര്‍ എഎന്‍ ഷംസീർ മാപ്പ് പറയണമെന്നായിരുന്നു എൻഎസ്എസിന്‍റെ ആവശ്യം.

നാമജപ ഘോഷയാത്ര നടത്തിയതിന്‍റെ പേരിൽ കന്‍റോണ്‍മെന്‍റ് പൊലീസാണ് എന്‍എസ്‌എസിനെതിരെ കേസെടുത്തത്. കേസിന്‍റെ തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.

എന്‍എസ്‌എസ്‌ ഘോഷ യാത്രയും കേസും : എന്‍എസ്‌എസ്‌ നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതില്‍ ഇക്കഴിഞ്ഞ നാലിനാണ് എന്‍എസ്‌എസ് ഹൈക്കോടതിയെ സമീപിച്ചത്. ഗതാഗതം തടസപ്പെടുത്തി, നിയമ വിരുദ്ധമായി സംഘം ചേര്‍ന്നു എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തത്. ആയിരത്തോളം പേര്‍ക്ക് എതിരെയാണ് കേസ്. എന്‍എസ്‌എസ് പ്രസിഡന്‍റിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. പൊലീസിന്‍റെ നിര്‍ദേശം ലംഘിച്ചാണ് എന്‍എസ്‌എസ് ഘോഷ യാത്ര നടത്തിയതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു എന്‍എസ്‌എസിന്‍റെ നാമജപ ഘോഷയാത്ര. ഗണപതി വിഗ്രഹം പ്രതിഷ്‌ഠിച്ച വാഹനവും ഘോഷയാത്രയിലുണ്ടായിരുന്നു.

വിവാദമുയര്‍ത്തിയ മിത്ത് പരാമര്‍ശം: ജൂലൈ 21ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ കുന്നത്തുനാട് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. ജിഎച്ച്‌എസ്‌എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. വന്ധ്യത ചികിത്സയും വിമാനവും പ്ലാസ്‌റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വക്കാലം മുതലുള്ളതാണെന്നും ഗണപതിയും പുഷ്‌പക വിമാനവുമെല്ലാം മിത്താണെന്നുമായിരുന്നു സ്‌പീക്കറുടെ പരാമര്‍ശം. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് ഇതെല്ലാം വെറും മിത്തുക്കളാണെന്നും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങളെന്നും ആനയുടെ തലവെട്ടി മാറ്റി പ്ലാസ്‌റ്റിക് സര്‍ജറി ചെയ്‌തതാണ് ഗണപതി തുടങ്ങിയ പരാമര്‍ശങ്ങളാണ് സ്‌പീക്കര്‍ നടത്തിയത്. ഇതാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായത്.

also read: NSS Criticized AN Shamseer| 'സ്‌പീക്കറുടെ പരാമര്‍ശം അതിരുകടന്നത്, ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം': എന്‍എസ്‌എസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.