എറണാകുളം: നിലയ്‌ക്കലിലും പമ്പയിലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പമ്പയിലും നിലയ്‌ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം.
തീർഥാടകരെ ബസിന്‍റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിച്ചതിന് ശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. തിരക്ക് നിയന്ത്രിക്കാൻ പത്തനംതിട്ട ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും പമ്പ സ്റ്റേഷൻ ഹൗസ് ഓഫിസറും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡോളി തൊഴിലാളികൾക്ക് പമ്പയിൽ ആവശ്യമായ വിശ്രമ സൗകര്യം ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.