ETV Bharat / state

HC Direction To Handover Houses For Endosulfan Victims എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് അടുത്തമാസം 15 നകം വീടുകൾ കൈമാറണമെന്ന് ഹൈക്കോടതി

High Court Direction To Handover Houses For Endosulfan Victims : പ്രത്യേക പരിഗണന വേണ്ട ആളുകളാണ് എൻഡോസൾഫാൻ ദുരിതബാധിതർ. അതിനാൽ സമയബന്ധിതമായി ഇവരെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു

എൻഡോസൾഫാൻ  Endosulfan  എൻഡോസൾഫാൻ ദുരിതബാധിതർ  Endosulfan victims  Handover houses to endosulfan victims  Sathya Sai Orphanage Trust  High Court to hand over the houses  എൻഡോസൾഫാൻ ദുരിതബാധിതക്ക് വീടുകൾ  Homes for endosulfan victims  wants to relocate Endosulfan victims
Handover Houses To Endosulfan Victims
author img

By ETV Bharat Kerala Team

Published : Sep 25, 2023, 5:56 PM IST

എറണാകുളം: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകൾ അടുത്തമാസം 15 നകം കൈമാറണമെന്ന് ഹൈക്കോടതി (HC Direction To Handover Houses For Endosulfan Victims). 36 വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കാൻ 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. പ്രത്യേക പരിഗണന വേണ്ട ആളുകളാണ് എൻഡോസൾഫാൻ ദുരിതബാധിതർ, അതിനാൽ സമയബന്ധിതമായി ഇവരെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് (Sathya Sai Orphanage Trust) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. ഹർജിയിൽ കാസർകോട് ജില്ല കലക്‌ടർ ഓൺലൈനിൽ ഹാജരായി. വീടുകളുടെ ഉദ്ഘാടനം നടത്തി ക്രെഡിറ്റ് എടുത്തോളൂ എന്നും, തനിക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചാൽ മതിയെന്നും വാദത്തിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി നിർമിച്ച വീടുകൾ ജീർണ്ണാവസ്ഥയിലായ സംഭവത്തിൽ ഇടപെട്ടുകൊണ്ടായിരുന്നു ഹൈക്കോടതി ജില്ല കലക്‌ടറോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. വിഷയം അതീവ ഗൗരവകരമെന്നും കോടതി വിലയിരുത്തിയിരുന്നു. 81 വീടുകൾ നിർമിച്ചതിൽ പലതും ജീർണ്ണിച്ചുവെന്നും വീടുകൾ വാസയോഗ്യമാക്കാൻ 24 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ഹർജിക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

നിർമിച്ചു നൽകിയ വീടുകളിൽ കുടിവെള്ളം, വൈദ്യുതി അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പാടാക്കിയിരുന്നില്ല. ഇതോടെ ഉപയോഗിക്കാതെയായ വീടുകൾ പലതും നശിച്ചതോടെ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 36 വീടുകളാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായത്. കലക്‌ടർ അടക്കമുള്ളവരുടെ അലംഭാവമാണ് വീടുകൾ എൻഡോസൾഫാൻ ബാധിതർക്ക് കൈമാറാൻ കഴിയാതെ പോയതെന്നാണ് ആക്ഷേപം. ജില്ല കലക്‌ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും വീടുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഏറ്റെടുക്കാൻ കഴിയുമോ എന്ന് അറിയിക്കണമെന്നും അല്ലാത്തപക്ഷം കാര്യകാരണങ്ങൾ വിശദീകരിക്കണമെന്നും കലക്‌ടർക്ക് കോടതി നിർദേശം നൽകിയിരുന്നു.

എൻഡോസൾഫാൻ ദുരിത ബാധിതയായ കാസർകോട് ഉക്കിനടുക്കട സ്വദേശിനി മഞ്ജുളയ്‌ക്ക്‌ കണ്ണുകൾ മങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ പൂർണമായും ഇരുട്ട് കയറിയിരിക്കുകയാണ്. വീട് അനുവദിച്ചെങ്കിലും രണ്ട് മക്കളും അമ്മയുമായി വാടക വീട്ടിലാണ് താമസം. മാസം 3500 രൂപ വാടക ഇനത്തില്‍ തന്നെ വേണം. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പെർളയിൽ നിർമിച്ച് കൈമാറിയ വീടുകളിൽ ഒന്ന് മഞ്ജുളയ്ക്ക് ഉള്ളതായിരുന്നു. എന്നാൽ ഇത് ഇപ്പോഴും അനാഥമായി കിടക്കുകയാണ്.

വീടിന്‍റെ വാതിലുകൾ ചിതലരിച്ചു. മുറികൾ മാറാല കെട്ടിയിരിക്കുന്നു. വെള്ളവും, വൈദ്യുതിയും ലഭ്യമാകാത്തതാണ് പ്രധാന കാരണം. വൈദ്യുതി കണക്ഷൻ ഒരുക്കുന്നതിനായി ഗുണഭോക്താക്കളിൽ നിന്ന് 1500 രൂപ വീതവും വാങ്ങിയിരുന്നു. അതിനെക്കുറിച്ചും യാതൊരു വിവരമില്ല. 2022ലാണ് വീട് അനുവദിച്ചതായുള്ള അറിയിപ്പ് വന്നത്. വർഷം ഒന്ന് കഴിഞ്ഞിട്ടും അങ്ങോട്ടേക്ക് മാറാൻ സാധിച്ചിട്ടില്ല. വീട് ലഭിച്ച 36 കുടുംബങ്ങളുടെയും സാഹചര്യം സമാനമാണ്.

ALSO READ: എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള വീടുകളുടെ ജീർണ്ണാവസ്ഥ; വിഷയം അതീവ ഗൗരവകരമെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.