ETV Bharat / state

കൊച്ചി വിമാനവാഹിനി കപ്പലിലെ ഹാർഡ് ഡിസ്‌ക് മോഷണം; രണ്ടു പേർ പിടിയിൽ

author img

By

Published : Jun 10, 2020, 11:08 AM IST

ബിഹാർ, രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരാണ് ഹാർഡ് ഡിസ്‌ക് മോഷ്‌ടിച്ചത്. ജോലി നഷ്ട്ടപെട്ടതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് മോഷണം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി

ഹാർഡ് ഡിസ്‌ക് മോഷണം  കൊച്ചി വിമാനവാഹിനി കപ്പൽ  എറണാകുളം കപ്പൽ വാർത്തകൾ  ഐഎൻഎസ് വിക്രാന്ത്  ഹാർഡ് ഡിസ്‌കുകൾ  ദേശീയ അന്വേഷണ ഏജൻസി  INS Vikrant Kochi  Hard disc theft  Two held  Ernakulam ship yard  rajasy=than and bihar resident theft
ഹാർഡ് ഡിസ്‌ക് മോഷണം

എറണാകുളം: കൊച്ചിയിൽ വിമാനവാഹിനി കപ്പലിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിലായി. ഒരു വർഷം മുമ്പാണ് ഐഎൻഎസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്‌കുകൾ കാണാതായത്. നിർമാണത്തിലിരുന്ന കപ്പലിൽ പെയിന്‍റിംഗ് ജോലി ചെയ്ത രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ബിഹാർ, രാജസ്ഥാൻ സ്വദേശികളാണ്. ഇവരിൽ നിന്നും ഹാർഡ് ഡിസ്കിന്‍റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തൊഴിൽ പ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യത്തെ തുടർന്നാണ് ഹാർഡ് ഡിസ്‌ക് മോഷ്ടിച്ചതെന്ന് ഇവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. എൻഐഎക്കാണ് അന്വേഷണ ചുമതല.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന കപ്പലിൽ നിന്നും കപ്പലിന്‍റെ രൂപരേഖയാണ് മോഷണം പോയത് എന്ന് പൊലിസ് കണ്ടെത്തിയിരുന്നു. യന്ത്രസാമഗ്രികളുടെ വിന്യാസം ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പല കാര്യങ്ങളും നഷ്ടപെട്ട ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നു. അതിനാൽ ഗുരുതരമായ സുരക്ഷാവീഴ്‌ചയും ഗൗരവകരമായ കുറ്റകൃത്യവുമാണ് നടന്നിരിക്കുന്നത് എന്നാണ് കൊച്ചി പൊലീസിന്‍റെ കണ്ടെത്തൽ. ഇതേ തുടർന്നായിരുന്നു കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.

കപ്പലിൽ സ്ഥാപിച്ചിരുന്ന 31 ഹാർഡ് ഡിസ്‌കുകളിൽ അഞ്ചെണ്ണമാണ് മോഷണം പോയിരുന്നത്. കപ്പലിലെ തന്ത്രപ്രധാന ഭാഗങ്ങളിലേക്ക് കടന്നു വരാൻ അനുമതിയുണ്ടായിരുന്നത് 52 തൊഴിലാളികൾക്കായിരുന്നു. അവർക്കൊപ്പം ഇതര സംസ്ഥാനക്കാർ ഉൾപ്പടെ 82 കരാർ തൊഴിലാളികളും ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതൽ അന്വേഷണം നടന്നിരുന്നത്. മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായതും.

കരാർ തൊഴിലാളികൾ ഉൾപ്പടെയുള്ള മുഴുവൻ പേരുടെയും വിരലടയാളം പരിശോധിച്ചിരുന്നു. ഒടുവിൽ, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുമെത്തിയ പെയിന്‍റിംഗ് തൊഴിലാളികളിലേക്ക് അന്വേഷണം നീണ്ടു. ഇവരെ ചോദ്യം ചെയ്തതിന് ശേഷം മോഷണം നടത്തിയെന്ന് വ്യക്തമായതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് ചാരപ്രവർത്തനങ്ങളുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പടെ അന്വേഷണ സംഘം പരിശോധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.