ETV Bharat / state

ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് ചെടി വളർത്തി; യുവാവും യുവതിയും പിടിയിൽ - അലൻ വി രാജു

പ്രതികൾ താമസിക്കുന്ന ഫ്ലാറ്റിന്‍റെ അടുക്കളയിൽ നിന്നാണ് നാല് മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ ഫാനും എല്‍ഇഡി ലൈറ്റുകളും സജ്ജീകരിച്ചിരുന്നു.

എറണാകുളം  ernakulam  growing weed  flat  arrested  കഞ്ചാവ് ചെടി  ഫ്ലാറ്റിൽ കഞ്ചാവ് ചെടി വളർത്തി  യുവാവും യുവതിയും പിടിയിൽ  ernakulam local news  അലൻ വി രാജു  അപർണ
ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് ചെടി വളർത്തി; യുവാവും യുവതിയും പിടിയിൽ
author img

By

Published : Sep 16, 2022, 12:56 PM IST

എറണാകുളം: ഫ്ലാറ്റിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്‍റെ മകൻ അലൻ വി രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്‌ക്കൽ റജിയുടെ മകൾ അപർണ (24) എന്നിവരാണ് പിടിയിലായത്. എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

കാക്കനാട് നിലംപതിഞ്ഞ മുകളിൽ വാടകയ്‌ക്ക്‌ താമസിച്ച ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. നാലു മാസം വളർച്ചയെത്തിയ ചെടിക്ക് ഒന്നര മീറ്റർ ഉയരമുണ്ട്. ഇവർ താമസിക്കുന്ന ഫ്ലാറ്റിന്‍റെ അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടു വളർത്തിയത്.

ഫ്ലാറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവർ കഞ്ചാവ് ചെടി വളർത്തിയിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തുന്നതെങ്ങനെയെന്ന് ഇന്‍റർനെറ്റിൽ നോക്കിയാണ് ഇവർ പഠിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെടിക്ക് വളരാൻ ആവശ്യമായ വായുവിനായി ചെറിയ ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും ഇവർ മുറിയിൽ സജ്ജീകരിച്ചിരുന്നു.

കഞ്ചാവ് കൈവശം വച്ചതിന് മറ്റൊരു യുവാവിനേയും ഇവർക്കൊപ്പം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്‍റെ മകൻ അമലിനെയാണ് (28)അറസ്‌റ്റ് ചെയ്‌തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ താമസിച്ച ഫ്ലാറ്റിൽ പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.