ETV Bharat / state

ഗവർണറുടെ ഹൈക്കോടതിയിലെ നിയമോപദേഷ്‌ടാവും സ്റ്റാൻഡിങ് കൗൺസിലും രാജിവച്ചു

ഇന്ന് ഗവർണർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ലീഗൽ അഡ്വൈസർ അഡ്വ. ജയ്‌ജിബാബു ആയിരുന്നു.

Governor High Court legal advisor  Governor standing council resignes  Governor High Court legal advisor resignes  governor arif muhammed khan  അഡ്വ ജയ്‌ജിബാബു  അഡ്വ ജയ്‌ജിബാബു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  അഡ്വ ജയ്‌ജിബാബു രാജിവച്ചു  ഗവർണറുടെ നിയമോപദേഷ്‌ടാവ് രാജിവച്ചു  ഗവർണറുടെ സ്റ്റാൻഡിങ് കൗൺസിൽ രാജിവെച്ചു  ഗവർണർക്ക് രാജിക്കത്ത്  രാജിവെച്ചു  ലീഗൽ അഡ്വൈസർ
ഗവർണറുടെ ഹൈക്കോടതിയിലെ നിയമോപദേഷ്‌ടാവും സ്റ്റാൻഡിങ് കൗൺസിലും രാജിവെച്ചു
author img

By

Published : Nov 8, 2022, 8:39 PM IST

Updated : Nov 8, 2022, 10:41 PM IST

എറണാകുളം: ഗവർണറുടെ ഹൈക്കോടതിയിലെ നിയമോപദേഷ്‌ടാവും സ്റ്റാൻഡിങ് കൗൺസിലും രാജിവച്ചു. അഡ്വ. ജയ്‌ജിബാബുവും ഭാര്യ അഡ്വ എം.യു വിജയലക്ഷ്‌മിയുമാണ് രാജിവച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഇന്ന് ഗവർണർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് അഡ്വ. ജയ്‌ജിബാബു ആയിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ജയ്‌ജിബാബു.

അതിനിടെ ഗവർണറുടെ പുതിയ സ്റ്റാൻഡിങ് കൗൺസിലായി അഡ്വ.എസ് ഗോപകുമാരൻ നായരെ രാജ്‌ഭവൻ നിയമിച്ചു. നിയമോപദേശകന്‍റെയും സ്റ്റാൻഡിങ് കൗൺസിലിന്‍റെയും സ്ഥാനത്ത് പുതിയ അഭിഭാഷകരെ നിയമിക്കാനുള്ള നീക്കം രാജ്‌ഭവൻ നേരത്തെ തന്നെ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് നിലവിലെ അഭിഭാഷകർ രാജിവച്ചത്.

അതേസമയം, വിസിമാരുടെ ഹർജികളിൽ ഗവർണറുടെ തുടർ നടപടികൾ തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ഈ കേസുകളിലടക്കം ചാൻസലർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ രാജിവച്ചതെന്നുള്ള കാര്യവും ശ്രദ്ധേയമാണ്.

Last Updated : Nov 8, 2022, 10:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.