എറണാകുളം: മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ച് റോഡരികിൽ താമസം തുടങ്ങിയ വീട്ടമ്മ ശാന്തിക്ക് സഹായവുമായി സർക്കാർ. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ശാന്തിയെ ഫോണിൽ വിളിച്ച് മക്കളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അറിയിച്ചു. വീടിൻ്റെ വാടക തുക നൽകാമെന്ന് എറണാകുളത്തെ റോട്ടറി ക്ലബും അറിയിച്ചു.
കൂടുതൽ വായനയ്ക്ക്: ലക്ഷങ്ങളുടെ കടവും, രോഗികളായ മക്കളും; അവയവം വില്‍ക്കാനൊരുങ്ങി അമ്മ
കഴിഞ്ഞ ദിവസമാണ് കൊച്ചി കണ്ടെയ്‌നർ റോഡിൽ ഹൃദയം ഉൾപ്പെടെ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി വീട്ടമ്മ അഞ്ച് മക്കൾക്കൊപ്പം ടാർപോളിൻ ഷെഡിൽ താമസം തുടങ്ങിയത്. മൂന്നു മക്കളുടെയും ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനും വരാപ്പുഴയിലെ വാടക വീട് ഒഴിയേണ്ടി വന്നതിനാലുമാണ് അവയവങ്ങൾ വിൽക്കുന്നതെന്ന് അവർ പറഞ്ഞു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് വീട്ടമ്മയെ മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. വാർത്ത പുറത്തുവന്നതോടെ നിരവധി പേർ സഹായ വാഗ്‌ദാനവുമായി രംഗത്ത് എത്തി. സർക്കാരിന്‍റെയും സന്നദ്ധത സംഘടനയുടെയും സഹായം ലഭിച്ചതോടെ ശാന്തിയുടെ പ്രശ്‌നങ്ങൾക്ക് പരിഹാമായി.