എറണാകുളം: നെടുമ്പാശ്ശേരി വിമാനതാവളത്തിൽ വൻ സ്വർണവേട്ട. ഒരുകോടി രൂപ വില വരുന്ന സ്വർണമാണ് യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. സൗദി എയർ വിമാനത്തിൽ റിയാദില്‍ നിന്നും വന്ന കണ്ണൂർ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.
also read: തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി
രണ്ടു കിലോയിലധികം വരുന്ന സ്വർണം സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഈയടുത്ത കാലത്തായി നടക്കുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. പ്രതിയെ കസ്റ്റംസ് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.