ETV Bharat / state

നിഷേധാത്മകത ഇഷ്ടപ്പെടുന്ന നാടായി കേരളം മാറുന്നു; വിമർശനവുമായി പിഎസ് ശ്രീധരൻ പിള്ള - Mammootty

കേരളം പോലെ അപവാദങ്ങളും, വിവാദങ്ങളുമുള്ള മറ്റൊരു സംസ്ഥാനം ഉണ്ടോയെന്ന് അറിയില്ലെന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള.

പി എസ് ശ്രീധരൻ പിള്ള  goa governor ps sreedharan pillai  ps sreedharan pillai  ps sreedharan pillai on Kerala society  ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള  കേരളത്തിനെതിരെ വിമർശനവുമായി ശ്രീധരൻ പിള്ള
നിഷേധാത്മകത ഇഷ്ടപ്പെടുന്ന നാടായി കേരളം മാറുന്നു
author img

By

Published : Dec 13, 2022, 11:52 AM IST

ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള സംസാരിക്കുന്നു

എറണാകുളം: നിഷേധാത്മകത ഇഷ്ടപ്പെടുന്ന നാടായി കേരളം മാറുകയാണെന്ന വിമർശനവുമായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എഴുത്താഴം എന്ന പേരിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

ജനാധിപത്യ സംവിധാനത്തിൽ എതിർപക്ഷത്തുള്ളവരെ എങ്ങനെയാണ് ശത്രുവായി കാണാൻ കഴിയുക. അത്തരത്തിലാണോ നമ്മുടെ പോക്കെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നിഷേധാത്മകത മതിയോയെന്ന് ചിന്തിക്കണം. രണ്ട് സംസ്ഥാനങ്ങളിൽ ഗവർണറായി പ്രവർത്തിച്ച തനിക്ക് കേരളം പോലെ അപവാദങ്ങളും, വിവാദങ്ങളുമുള്ള മറ്റൊരു സംസ്ഥാനം ഉണ്ടോയെന്ന് അറിയില്ല.

എഴുതാതിരിക്കാൻ കഴിയാത്തത് കൊണ്ടാണ് താൻ എഴുതുന്നത്. തന്‍റെ ആശയത്തിലും, വിശ്വാസത്തിലും അഭിമാനിക്കുന്നതോടൊപ്പം അതിനപ്പുറം വിശാലമായി ജനങ്ങളെ കാണാൻ കഴിയണമെന്നാണ് അഭിപ്രായം. ഗോവയിലെ 469 വില്ലേജുകളിലും സഞ്ചരിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്താൻ കഴിഞ്ഞപ്പോഴാണ് രാജ് ഭവൻ ലോക് ഭവനായി ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ലോകായുക്ത സിറിയക്ക് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീധരൻ പിള്ളയുടെ നാല് പുസ്തകങ്ങൾ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങളുടെ സ്റ്റാളും മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.എ ബൈജുനാഥ്, മുൻ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസിഫലി ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

also read: കൊച്ചി ബിനാലെയ്‌ക്ക് തിരിതെളിഞ്ഞു ; പ്രതിലോമ ശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് കരുത്തുപകരുന്നതെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.