ETV Bharat / state

സനുമോഹന് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

author img

By

Published : Apr 9, 2021, 7:13 PM IST

Updated : Apr 9, 2021, 7:31 PM IST

മാർച്ച് 26നാണ് ഭാര്യയെ ആലപ്പുഴയിലെ വീട്ടിൽ എത്തിച്ച ശേഷം സനു മോഹൻ മകളുമായി കാക്കനാട്ടിലെ ഫ്ലാറ്റിലേക്ക് പോയത്. പിറ്റേ ദിവസം പെൺകുട്ടിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തുകയായിരുന്നു.

Girl's body found in Muttar river  മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം  മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം  Girl's body in Muttar river  എറണാകുളം  കളമശ്ശേരി  eranakulam  kalamasseri  girl's death  പെൺകുട്ടി മരിച്ച നിലയിൽ  വൈഗ  vaiga  കൊച്ചി പൊലീസ്  kochi police  സനു മോഹൻ  sanu mohan  kochi  കൊച്ചി
Girl's body found in Muttar river: Search for father intensified

എറണാകുളം: കളമശ്ശേരി മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം. സംഭവത്തിൽ ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനം വിട്ട പെൺകുട്ടിയുടെ പിതാവ് സനു മോഹനെ കണ്ടെത്താൻ പൊലീസ് ഇതര സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വാളയാർ ചെക്ക് പോസ്റ്റ് വഴി സനു മോഹന്‍റെ കാർ കടന്നു പോകുന്ന ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സനുമോഹന് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

കൂടുതൽ വായിക്കാൻ: എറണാകുളത്ത് 13കാരിയുടെ മൃതദേഹം കണ്ടെത്തി; പിതാവിനെ കാണാനില്ല

കേസ് വെല്ലുവിളി നിറഞ്ഞതാണെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താൻ ശ്രമം നടത്തുകയാണെന്നും പൊലീസ് പ്രതികരിച്ചു. ദുരൂഹത നിറഞ്ഞ കേസ് ആയതിനാൽ ശാസ്‌ത്രീയ അടിസ്‌ഥാനത്തിൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ മാർച്ച് 26നാണ് ഭാര്യയെ ആലപ്പുഴയിലെ വീട്ടിൽ എത്തിച്ച ശേഷം സനു മോഹൻ മകളുമായി കാക്കനാട്ടിലെ ഫ്ലാറ്റിലേക്ക് പോയത്. പിറ്റേ ദിവസം പെൺകുട്ടിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തുകയായിരുന്നു.

Last Updated : Apr 9, 2021, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.