ETV Bharat / state

പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരി കൊലപ്പെടുത്തിയതെന്ന് നിഗമനം - പറവൂര്‍ കൊലപാതകം

പെരുവാരം സ്വദേശി ശിവാനന്ദന്‍റെ മകൾ വിസ്മയയാണ് മരിച്ചത്. കൊലപ്പെടുത്തിയത് സഹോദരി ജിത്തുവെന്ന നിഗമനത്തില്‍ പൊലീസ്

girl was killed by her sister  Young Girl killed by her sister in Paravur  പറവൂരിൽ യുവതിയെ സഹോദരി കൊലപ്പെടുത്തി  പറവൂര്‍ കൊലപാതകം  പെരുവാരം സ്വദേശി ചിദാന്ദൻ മകള്‍ കൊല്ലപ്പെട്ടു
പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരി കൊലപ്പെടുത്തിയതെന്ന് നിഗമനം
author img

By

Published : Dec 29, 2021, 1:18 PM IST

Updated : Dec 29, 2021, 3:17 PM IST

എറണാകുളം : പറവൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പറവൂർ പെരുവാരം സ്വദേശി വിസ്മയയെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുവാരം സ്വദേശി ശിവാനന്ദന്‍റെ മകളാണ്.

പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരി കൊലപ്പെടുത്തിയതെന്ന് നിഗമനം

ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിലില്ലാത്ത സമയത്താണ് വീടിന് തീപിടിച്ചത്. ഈ സമയത്ത് മക്കളായ വിസ്മയയും , ജിത്തുവും മാത്രമാണുണ്ടായിരുന്നത്. വീടിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തീയണച്ച വേളയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, സംഭവം നടന്നയുടനെ പെൺകുട്ടികളിലൊരാൾ വീട്ടിൽ നിന്നും ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Also Read: മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് : കള്ളനെന്ന് കരുതിയെന്ന് ലാലന്‍ ; വിശദ പരിശോധനയ്ക്ക് പൊലീസ്

ഇത് വിസ്മയയുടെ സഹോദരി ജിത്തുവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് വിസ്മയയെ കൊലപ്പെടുത്തി സഹോദരി രക്ഷപ്പെടുകയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ജിത്തുവിനെ ചോദ്യം ചെയ്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവുകയുള്ളൂ. ഒളിവിൽ കഴിയുന്ന ജിത്തുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. അതേസമയം ഈ പെണ്‍കുട്ടിക്ക് മാനസിക പ്രശ്നമുള്ളതായാണ് നാട്ടുകാർ നൽകുന്ന വിവരം.

Last Updated : Dec 29, 2021, 3:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.