ETV Bharat / state

കൊച്ചിയില്‍ വാതക ചോര്‍ച്ച; സംഭവം ഗ്യാസ് പൈപ്പിലെ അറ്റകുറ്റപ്പണിക്കിടെ - കുസാറ്റ്

കളമശ്ശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ ഇന്ന് പുലര്‍ച്ചെയാണ് പാചകവാതകത്തിന് സമാനമായ ഗന്ധം പടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി

Kochi gas leakage  Gas leaked in Kochi  gas leakage  കൊച്ചിയില്‍ വാതക ചോര്‍ച്ച  വാതക ചോര്‍ച്ച  കളമശ്ശേരി  കാക്കനാട്  ഇടപ്പള്ളി  കുസാറ്റ്  അദാനി കമ്പനി
കൊച്ചിയില്‍ വാതക ചോര്‍ച്ച
author img

By

Published : Apr 1, 2023, 8:55 AM IST

എറണാകുളം: കൊച്ചിയിൽ വാതക ചോര്‍ച്ച. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ചയുണ്ടായത്. കളമശ്ശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ ഇന്ന് പുലർച്ചെയാണ് പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടര്‍ന്നത്.

ഗന്ധം രൂക്ഷമായതോടെ പലർക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. പാചകവാതകത്തിന് ഗന്ധം നല്‍കുന്ന വാതകമാണ് ചോര്‍ന്നത്. ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ ആണ് ചോർന്നത് എന്നാണ് സൂചന.

ചോർന്ന വാതകം പാചക വാതകത്തിന് ഗന്ധം നൽകുന്ന വാതകമാണെന്നും അപകടത്തിന് സാധ്യതയില്ലെന്നുമാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. കങ്ങരപ്പടിയിൽ ചോർച്ചയുണ്ടായ ഭാഗത്ത് ചോർച്ച അടച്ചതായി അദാനി ഗ്യാസ് കമ്പനി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.