ETV Bharat / state

മാലിന്യ പ്രശ്‌നം : പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി എം ബി രാജേഷ് ഇന്നുമുതല്‍ മൂന്നുനാള്‍ കൊച്ചിയില്‍ - ബ്രഹ്മപുരം തീപിടിത്തം

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലെ മാലിന്യ പ്രശ്‌നം കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെയുള്ള പ്രചരണ ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ നേരിട്ട് ഇടപെടാനുള്ള മന്ത്രിയുടെ കൊച്ചി സന്ദര്‍ശനം

കൊച്ചിയിലെ മാലിന്യ പ്രശ്‌നം  പരിഹരിക്കാൻ മന്ത്രി എം ബി രാജേഷ് ഇന്നെത്തും  Minister MB Rajesh will come to Kochi  ഏപ്രില്‍ 18 വരെ മന്ത്രിയുടെ കൊച്ചി സന്ദര്‍ശനം  ബ്രഹ്മപുരം തീപിടിത്തം
കൊച്ചിയിലെ മാലിന്യ പ്രശ്‌നം
author img

By

Published : Apr 16, 2023, 12:38 PM IST

തിരുവനന്തപുരം : മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്നുമുതല്‍ കൊച്ചിയില്‍. വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മന്ത്രി എത്തുന്നത്. ഏപ്രില്‍ 18 വരെ നീളുന്ന പര്യടനത്തില്‍ മാലിന്യ സംസ്‌കരണ നടപടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും.

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലെ മാലിന്യ പ്രശ്‌നം കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെയുള്ള പ്രചരണ ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ നേരിട്ട് ഇടപെടാനുള്ള തീരുമാനം. നിലവില്‍ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരാന്‍ കൊച്ചി കോര്‍പറേഷന് മാത്രമേ അനുവാദം കൊടുത്തിട്ടുള്ളൂ. ഈ കാരണം കൊണ്ട് തന്നെ കൊച്ചിയിലെ ബാക്കി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലാണ്.

മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന് സഹായകമാകും. സന്ദര്‍ശനത്തില്‍ പൊതുജനങ്ങള്‍ വ്യാപാരികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്‌ചയും ചര്‍ച്ചയും നടക്കും. വൈറ്റില, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഇടപ്പള്ളി, പച്ചാളം തുടങ്ങിയ ക്ലസ്‌റ്ററുകള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഈ ക്ലസ്‌റ്ററുകളിലെ മാലിന്യനിര്‍മ്മാര്‍ജന കര്‍മ്മപദ്ധതിയുടെ പുരോഗതിയും മന്ത്രി നേരിട്ട് വിലയിരുത്തും.

ഇതിന് മുന്നോടിയായി ഇന്ന് ഉച്ചയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി യോഗം ചേരും. ഉദ്യോഗസ്ഥര്‍ക്ക് പുറമെ എംഎല്‍എമാരും മേയറും ഡെപ്യൂട്ടി മേയറും യോഗത്തിലുണ്ടാകും. ഇതിന് ശേഷമാകും പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്താനുള്ള നടപടികള്‍ ആരംഭിക്കുക. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥരും നഗരസഭ ഭരണാധികാരികളും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുക്കും. നഗരസഭയിലെ ജീവനക്കാരുമായും മന്ത്രി കൂടിക്കാഴ്‌ച നടത്തും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി വിവിധ ക്ലബ്ബുകള്‍, റസിഡൻസ് അസോസിയേഷനുകള്‍, കോളജുകള്‍ എന്നിവയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ കൊച്ചി കോര്‍പറേഷനിലെ ജൈവ മാലിന്യങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലെ കോര്‍പറേഷന്‍ ഒഴികെയുള്ള മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് എത്തിക്കുന്നതിന് ഏപ്രില്‍ 30ന് മാത്രമേ അനുവാദമുള്ളൂ.

തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണ പരിപാടികള്‍ നടപ്പിലാക്കേണ്ടതിന്‍റെ നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും ശരിയായ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന്‍റെ മറവില്‍ നടന്ന അഴിമതി സിബിഐയും ഇഡിയും അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നിയമലംഘനം നടത്തിയിട്ടും സോണ്ട കമ്പനിക്കെതിരെ സർക്കാർ നടപടികൾ ഒന്നും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.