ETV Bharat / state

ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ - എറണാകുളം

'ലാ പെറോസ്' എന്ന നാവിക പരിശീലനത്തിനായി ഫ്രഞ്ച് നാവികസേനയുടെ ഹെലികോപ്റ്റർ വാഹിനികളായ ടോണെറെയും സർകോഫ് ഫ്രിഗേറ്റുമാണ് കൊച്ചി തുറമുഖത്ത് എത്തിയത്

french ships reach kochi to lead quad naval exercise  ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ  നാവിക പരിശീലനം  ലാ പെറോസ്  ടോണെറെ  സർകോഫ് ഫ്രിഗേറ്റ്  കൊച്ചി തുറമുഖം  ലാ പെറോസ് നാവിക പരിശീലനം  ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ  french ships reach kochi  la perouse  french ships  kochi port  ക്വാഡ്  quad  tonnerre  surcouf frigate  എറണാകുളം  eranakulam
french ships reach kochi to lead quad naval exercise
author img

By

Published : Mar 30, 2021, 1:16 PM IST

എറണാകുളം: ക്വാഡ് നാവിക പരിശീലനത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് കപ്പലുകൾ കൊച്ചിയിൽ എത്തി. ക്വാഡ് അംഗങ്ങളായ നാവികസേനയ്‌ക്കൊപ്പം ചേർന്ന് 'ലാ പെറോസ്' എന്ന നാവിക പരിശീലനത്തിന് നേതൃത്വം നൽകുന്നതിനാണ് ഫ്രഞ്ച് നാവികസേനയുടെ ഹെലികോപ്റ്റർ വാഹിനികളായ ടോണെറെയും സർകോഫ് ഫ്രിഗേറ്റും ചൊവ്വാഴ്‌ച കൊച്ചി തുറമുഖത്ത് എത്തിയത്. ഇരു കപ്പലുകളും ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെ ബംഗാൾ ഉൾക്കടലിൽ നടക്കാനിരിക്കുന്ന നാവികസേനയുടെ സംയുക്ത പരിശീലനത്തിന് ഉപയോഗിക്കും. ഇന്ത്യൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേർന്നാണ് കപ്പലുകളെ വരവേറ്റത്.

ക്വാഡ് അംഗങ്ങളായ ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവികസേനയും ഈ അഭ്യാസത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. അവസാനഘട്ട പരിശീലനത്തിന്‍റെ ഭാഗമായി ടോണെറെയുടെ 600ൽ അധികം ഉദ്യോഗസ്ഥരും കേഡറ്റുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ പുതുതായുള്ള 150 യുവ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരിശീലനം പൂർത്തിയാക്കിയ ശേഷം ടോണെറെ, സർകോഫ് എന്നീ കപ്പലുകൾ ജപ്പാനിലേക്ക് പോകുകയും അഞ്ച് മാസത്തിന് ശേഷം ഫ്രാൻസിലേക്ക് മടങ്ങുകയും ചെയ്യും.

ഇതിന് മുമ്പ് 2020 നവംബറിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവ ചേർന്ന് ബംഗാൾ ഉൾക്കടലിൽ 'മലബാർ' നാവിക പരിശീലനം നടത്തിയിരുന്നു. നാല് രാജ്യങ്ങളിലെയും നാവികസേനകൾ അന്തർവാഹിനി യുദ്ധവിരുദ്ധ പ്രവർത്തനങ്ങളും നാവിക പരിശീലനവും നടത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ രൺ‌വിജയ്, ശിവാലിക്, ശക്തി, സുകന്യ, അന്തർവാഹിനി സിന്ധുരാജ് എന്നിവയാണ് യു‌എസ്‌എസ് ജോൺ എസ് മക്കെയ്ൻ, എച്ച്എം‌എസ് ബല്ലാറാത്ത്, ജെ‌എം‌എസ്‌ഡിഎഫ് ഷിപ്പ് ജെ‌എസ് ഒനാമി എന്നിവരോടൊപ്പം ഈ പ്രവർത്തനങ്ങൾ നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.