എറണാകുളം : ലക്ഷദ്വീപ് നിവാസികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ദ്വീപിൽ 80 ശതമാനം പേരുടെയും ഉപജീവനമാർഗം മുടങ്ങിയിരിക്കുകയാണെന്നും ലോക്ക്‌ഡൗൺ കഴിയുന്നത് വരെ ഭക്ഷ്യ കിറ്റ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
READ MORE: ലക്ഷദ്വീപ് പ്രതിഷേധം: യാത്രക്കാരെ നിരീക്ഷിക്കും, മത്സ്യബന്ധന ബോട്ടുകളില്‍ സർക്കാർ ഉദ്യോഗസ്ഥർ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഇത് സംബന്ധമായ നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം അഡ്വക്കറ്റ് കെ. നാസിഫാണ് ഇക്കാര്യങ്ങളുന്നയിച്ച് കോടതിയെ സമീപിച്ചത്.