എറണാകുളം: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 81 വയസായിരുന്നു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000- 2001 കാലയളവിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസായായി സേവനമനുഷ്ടിച്ചത്. 1991 മുതൽ 2001 വരെ ഹൈക്കോടതിയിലാണ് പ്രവർത്തിച്ചത്. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ് കെകെ ഉഷ. 1961 ലാണ് അഭിഭാഷകയായി കെകെ ഉഷ എൻറോള്‍ ചെയ്തത്. 1979 ല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി കേരള ഹൈക്കോടതിയില്‍ നിയമിതയായി. പിന്നീട് ജഡ്ജായും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും 1991 ഫെബ്രുവരി മുതല്‍ 2001 ജൂലൈ വരെ ജസ്റ്റിസ് കെകെ ഉഷ സേവനം അനുഷ്ഠിച്ചു. കസ്റ്റംസ് സെൻട്രൽ എക്‌സൈസ് ട്രിബൂണൽ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു