ETV Bharat / state

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജാമിയ ഹസനിയ സ്‌കൂൾ വിദ്യാർഥികൾ - ജാമിയ ഹസനിയ

സ്കൂളിന്‍റെ  നേതൃത്വത്തിൽ ശേഖരിച്ച  അരി, പഞ്ചസാര , ധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ എറണാകുളം പ്രസ്സ് ക്ലബിന് കൈമാറി

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജാമിയ ഹസനിയ സ്‌കൂൾ വിദ്യാർഥികൾ
author img

By

Published : Aug 17, 2019, 7:37 PM IST

എറണാകുളം : ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി എറണാകുളം സൗത്ത് വാഴക്കുളം ജാമിയ ഹസനിയ സ്കൂളിലെ കൂട്ടായ്മ ശ്രദ്ധേയരായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ഒരുമിച്ച് രംഗത്തിറങ്ങി. സ്കൂളിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച അരി, പഞ്ചസാര , ധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ എറണാകുളം പ്രസ്സ് ക്ലബിന് കൈമാറി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നേരിട്ടെത്തിയാണ് പ്രസ്സ് ഭാരവാഹികളെ പ്രളയ ദുരിതാശ്വാസ വസ്തുക്കൾ എൽപിച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജാമിയ ഹസനിയ സ്‌കൂൾ വിദ്യാർഥികൾ

പ്രളയബാധിതരെ എങ്ങനെ സഹായിക്കണം എന്ന ചർച്ചയ്ക്കൊടുവിലാണ് വിദ്യാർഥികളും, അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അവശ്യവസ്തുക്കൾ എത്തിക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പാൾ വിമല പറഞ്ഞു. ഇത്തരത്തിൽ ദിവസങ്ങളായി സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങൾ എറണാകുളം പ്രസ്സ് ക്ലബിന്‍റെ നേതൃത്വത്തിൽ കൂടുതൽ സഹായമാവശ്യമുള്ള വയനാട്ടിലെ ആദിവാസി മേഖലകളിലാണ് വിതരണം ചെയ്യുന്നത്.

Intro:Body:വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ഒരുമിച്ച് രംഗത്തിറങ്ങി. എറണാകുളം സൗത്ത് വാഴക്കുളം ജാമിയ ഹസനിയ സ്കൂളിലെ കൂട്ടായ്മയാണ് ശ്രദ്ധേയമായത്.ഇവർ സ്വന്തം നിലയിൽ സ്വരൂപിച്ച ദുരിതാശ്വാസ സഹായം എറണാകുളം പ്രസ്സ്ക്ലബുമായി സഹകരിച്ചാണ് ദുരിതബാധിതർക്ക് എത്തിക്കുക. സ്കൂളിന്റെ നേതൃത്വത്തിൽ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ എറണാകുളം പ്രസ്സ്ക്ലബിന് കൈമാറി.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നേരിട്ടെത്തിയാണ് പ്രസ്സ് ഭാരവാഹികളെ പ്രളയ ദുരിതാശ്വാസ വസ്തുക്കൾ എല്പിച്ചത്.പ്രളയബാധിതരെ എങ്ങിനെ സഹായിക്കണം എന്ന് ചർച്ചയ്ക്കൊടുവിലാണ് ,വിദ്യാർത്ഥികളും അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അവശ്യവസ്തുക്കൾ എത്തിക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പാൾ വിമല പറഞ്ഞു ( ബൈറ്റ് )

പ്രധാനമായും അരി, പഞ്ചസാര , ധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് വില കൊടുത്ത് വാങ്ങി സ്കൂളിലെത്തിച്ചത്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്കൂൾ സ്റ്റുഡൻസ് കൗൺസിൽ അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന്, സ്കൂൾ വാഹനത്തിൽ തന്നെയാണ് ദുരിതാശ്വാസ സഹായം എറണാകുളം പ്രസ്സ് ക്ലബിലെത്തിച്ചത്.
ഇത്തരത്തിൽ ദിവസങ്ങളായി സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങൾ എറണാകുളം പ്രസ്സ് ക്ലബിന്റ നേതൃത്വത്തിൽ കൂടുതൽ സഹായമാവശ്യമുള്ള വയനാട്ടിലെ ആദിവാസി മേഖലകളിലാണ് വിതരണം ചെയ്യുന്നത്.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.