എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി. ലക്ഷദ്വീപിന് അടുത്ത് വച്ചാണ് ബോട്ട് മുങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള മുരുകൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കാണാതായി എന്നാണ് വിവരം. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Also Read:അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം