ETV Bharat / state

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ നിയന്ത്രണ വിധേയം; വൈകിട്ടോടെ പൂർണമായും അണയ്‌ക്കാനാകുമെന്ന് മന്ത്രി പി രാജീവ് - Fire at Brahmapuram waste plant

വൈകുന്നേരത്തോടെ പൂർണമായും തീയണയ്ക്കാൻ കഴിയുമെന്നും നിലവിൽ മാലിന്യം ശേഖരിക്കുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തം  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  BRAHMAPURAM WASTE PLANT FIRE  BRAHMAPURAM FIRE  പി രാജീവ്  വീണ ജോർജ്  ബ്രഹ്മപുരം തീപിടിത്തം  മന്ത്രി പി രാജീവ്  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ നിയന്ത്രണ വിധേയം  Fire at Brahmapuram waste plant under control  Fire at Brahmapuram waste plant
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ നിയന്ത്രണ വിധേയം
author img

By

Published : Mar 5, 2023, 4:21 PM IST

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ നിയന്ത്രണ വിധേയം

എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂർണമായും അണയ്ക്കാനായില്ല. നാലാം ദിവസവും വിഷപ്പുകയിൽ പൊറുതിമുട്ടുകയാണ് മെട്രോ നഗരം. തീ നിയന്ത്രണ വിധേയമാണെന്നും ഇന്ന് വൈകുന്നേരത്തോടെ പൂർണമായും തീയണയ്ക്കാൻ കഴിയുമെന്നും പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പി രാജീവ് അറിയിച്ചു.

വലിയ മോട്ടോറുകൾ സ്ഥാപിച്ച് സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള കോഡിനേഷൻ കമ്മിറ്റി വേണമെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. കൂടാതെ ബ്രഹ്മപുരത്തേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടപ്പിലാക്കും.

നിലവിൽ മാലിന്യം ശേഖരിക്കുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തും. ഇന്ന് തീയണച്ചാലും ഒരാഴ്‌ചയെങ്കിലും കഴിഞ്ഞ് മാത്രമേ ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനം സാധാരണ നിലയിലാവുകയുള്ളൂ. തീപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കോർപ്പറേഷൻ സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ കൂടി പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ പുക വ്യാപിച്ചതിനെ തുടർന്ന് പ്രത്യേകമായ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

മുൻകരുതൽ സ്വീകരിക്കണം: ആശങ്കപെടേണ്ട സാഹചര്യമില്ലങ്കിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുള്ളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ തുടങ്ങിയവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകൾ, തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ 20 കിടക്കകൾ, കളമശേരി മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്.

പുതുതായി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുന്നുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പടെ നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ജനങ്ങൾക്ക് 8075774769, 0484-2360802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം നാലാം ദിവസവും ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ അഗ്നിശമന സേനയുടെയും, നേവിയുടെയും, ബിപിസിഎല്ലിന്‍റെയും മുപ്പതോളം ഫയർ എഞ്ചിനുകൾ തീയണക്കുന്ന പ്രവർത്തനം തുടരുകയാണ്. ജെസിബി ഉപയോഗിച്ച് പ്ലാസ്റ്റിക്ക് മാലിന്യം 12 സെക്‌ടറുകളായി തിരിച്ച് വെള്ളം ചീറ്റി തീ പൂർണമായും അണയ്ക്കാനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്.

അതേസമയം നഗരത്തിലെ മാലിന്യ നീക്കവും വ്യാഴാഴ്‌ച മുതൽ നിലച്ചിരിക്കുകയാണ്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടി കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്.

ആരോപണവുമായി നാട്ടുകാർ: കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വ്യാഴാഴ്‌ച വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ആദ്യ ഘട്ടത്തിൽ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തീ പൂർണമായും അണയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കുടുതൽ അഗ്നിശമന സേന യൂനിറ്റുകൾ എത്തിക്കുകയായിരുന്നു.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. അതേസമയം മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപൂർവ്വം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

എല്ലാ വർഷവും ബ്രഹ്മപുത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻകരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപിടിത്തം ആവർത്തിക്കാൻ കാരണമാവുകയാണ്. വർഷാവർഷങ്ങളിലുണ്ടാകുന്ന വൻ തീപിടിത്തത്തിൽ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് കാര്യമായി ചർച്ച ചെയ്യപെടുകയോ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല.

മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ തീപിടിത്തമുണ്ടായത് സംശയകരമാണെന്ന നിലപാടാണ് കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ തന്നെ നിലപാട് സ്വീകരിച്ചത്. കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ബ്രഹ്മപുരത്ത് എത്തിച്ചാണ് സംസ്‌കരിക്കുന്നത്.

എന്നാൽ ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. ഇതിനായി നിരവധി പദ്ധതികൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. ബ്രഹ്മപുരം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാരുടെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.