ETV Bharat / state

തൊണ്ടി മുതല്‍ മോഷണക്കേസ്: ആന്‍റണി രാജുവിന് ആശ്വാസം; എഫ്ഐആര്‍ റദ്ദാക്കി ഹൈക്കോടതി - ഹൈക്കോടതി വാര്‍ത്തകള്‍

തൊണ്ടിമുതല്‍ മോഷണക്കേസില്‍ ആന്‍റണി രാജുവിനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കി. കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന ഹർജിക്കാരന്‍റെ വാദം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടങ്ങുന്ന ബെഞ്ചാണ് റദ്ദാക്കിയത്. കേസെടുക്കാന്‍ പൊലീസിന് അവകാശവും അധികാരവുമില്ലെന്ന് ആന്‍റണി രാജു.

FIR quashed against Antony Raju in theft case  തൊണ്ടി മുതല്‍ മോഷണക്കേസ്  ആന്‍റണി രാജുവിന് ആശ്വാസം  എഫ്ഐആര്‍ റദ്ദാക്കി ഹൈക്കോടതി  തൊണ്ടി മുതല്‍ മേഷണക്കേസ്  സ്റ്റിസ് സിയാദ് റഹ്‌മാന്‍  ഗതാഗത മന്ത്രി ആന്‍റണി രാജു  kerala news updates  latest news in kerala  ഹൈക്കോടതി വാര്‍ത്തകള്‍
ആന്‍റണി രാജുവിനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കി
author img

By

Published : Mar 10, 2023, 4:07 PM IST

എറണാകുളം: തൊണ്ടി മുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. മന്ത്രിയ്‌ക്ക് എതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. അതേസമയം കേസ് ഗൗരവതരമാണെന്നും സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടങ്ങുന്ന ബെഞ്ചാണ് മന്ത്രിയ്‌ക്ക് എതിരായ എഫ്‌.ഐ.ആര്‍ റദ്ദാക്കിയത്.

കേസില്‍ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന ഹർജിക്കാരന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം കേസിന്‍റെ നടപടി ക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസ് രജിസ്റ്റർ ചെയ്‌തതിലെ അപാകതയും നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണ കോടതി നടപടിയും ചോദ്യം ചെയ്‌തായിരുന്നു ഹർജി. ഈ കേസില്‍ പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ അവകാശമോ അധികാരമോ ഇല്ലെന്ന് മന്ത്രി ആന്‍റണി രാജു ഹര്‍ജിയില്‍ പറഞ്ഞു. മന്ത്രി ആന്‍റണി രാജുവിന് വേണ്ടി സീനിയർ അഭിഭാഷകൻ പി വിജയഭാനു, അഡ്വ ദീപു തങ്കൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹാജരായത്.

തൊണ്ടി മുതല്‍ കൃത്രിമവും ആന്‍റണി രാജുവും: 1990 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ലഹരി മരുന്നുകളുമായെത്തിയ വിദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയതിനെ സംബന്ധിച്ചാണ് കേസ്. അടിവസ്‌ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചെത്തിയ വിദേശിയെ വിമാനത്താവളത്തില്‍ പിടികൂടുകയും ഇയാളെ രക്ഷിക്കാനായി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു പ്രതിയുടെ അടിവസ്ത്രത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്‌തു.

also read: തൊണ്ടിമുതൽ മോഷണ കേസ്; വിചാരണ നടപടികൾക്കുള്ള സ്റ്റേ കോടതി നാല് മാസത്തേയ്‌ക്ക് നീട്ടി

ഗൂഢാലോചന, കൃത്രിമ രേഖ ചമയ്‌ക്കല്‍, തെളിവ് നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മന്ത്രിക്കെതിരെ കേസെടുത്തിരുന്നത്. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍ 22 തവണ കേസ് പരിഗണിച്ച് മാറ്റി വയ്‌ക്കുകയായിരുന്നു. അതിനിടെ കേസില്‍ ജാമ്യം എടുത്ത മന്ത്രി തെരഞ്ഞെടുപ്പില്‍ ജയിക്കുകയും മന്ത്രിയാകുകയും ചെയ്‌തു.

കേസില്‍ പ്രതിയായ മന്ത്രിയ്‌ക്ക് 2006ല്‍ സീറ്റ് നിഷേധിച്ചിരുന്നു. അതേസമയം കേസില്‍ പ്രതിയായ സംഭവം പൊതു ജനങ്ങളെ അറിയിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് തന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വാദം. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ് അന്വേഷണവും വിചാരണയും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നില്ല. സര്‍ക്കാറിന്‍റെ ഇത്തരം നടപടികള്‍ നിരവധി പ്രതിഷേധങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.