ETV Bharat / state

FEUOK | ദുൽഖർ സൽമാന് വിലക്കുമായി തിയേറ്റർ ഉടമകളുടെ സംഘടന - ദുൽഖർ സൽമാനെ വിലക്കി ഫിയോക്

ദുൽഖർ നിർമിച്ച് നായകനായ 'സല്യൂട്ട് ' ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് നടപടി. ദുൽഖറിന്‍റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കിയിട്ടുണ്ട്.

Salute Movie  FEUOK bans Dulquer Salman  Dulquer Salman Production Company  ദുൽഖർ സൽമാന് വിലക്ക്  ദുൽഖർ സൽമാനെ വിലക്കി ഫിയോക്  സല്യൂട്ട് ഒടിടിയില്‍
FEUOK | ദുൽഖർ സൽമാനെ വിലക്കി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്
author img

By

Published : Mar 15, 2022, 5:59 PM IST

എറണാകുളം: നടൻ ദുൽഖർ സൽമാനെ വിലക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK). ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. ദുൽഖർ നിർമിച്ച് നായകനായ 'സല്യൂട്ട് ' ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് നടപടി. ദുൽഖറിന്‍റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഫഹദ് ഫാസിൽ ചിത്രങ്ങൾക്ക് വിലക്കെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഫിയോക്ക്

ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി. തിയേറ്റർ ഉടമകളുമായി സല്യൂട്ട് സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണ ലംഘിച്ചുവെന്നാണ് ആരോപണം. ജനുവരി 14 സല്യൂട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുനു കരാർ. ഇത് ലംഘിച്ചാണ് സിനിമ ഈ മാസം 18ന് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എത്ര കാലത്തേക്കാണ് വിലക്കെന്ന് നിശ്ചയിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.