ETV Bharat / state

'എന്‍റെ ഷോ'യില്‍ വിശ്വാസമില്ല, സര്‍ക്കാര്‍ തിയേറ്ററില്‍ നടപ്പിലാക്കി കാണിക്കട്ടെ: ഫിയോക്ക്

Ente Show App: സര്‍ക്കാരിന്‍റെ എന്‍റെ ഷോ ആപ്പിനോട് മുഖം തിരിച്ച് ഫിയോക്ക്. സര്‍ക്കാര്‍ നിര്‍ദേശിച്ച ആപ്പ് ഉപയോഗിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍. ആപ്പിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ആശങ്ക. ആപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും ഫിയോക്ക്.

ഫിയോക്ക്  എന്‍റെ ഷോ  FEUOK About Ente Show Govt Application  FEUOK  Ente Show Govt Application  Ente Show App For Film Ticket Booking  Bookmyshow App  സര്‍ക്കാരിന്‍റെ എന്‍റെ ഷോ ആപ്പ്  തിയേറ്റര്‍ ഉടമകള്‍  Bookmyshow App For Film Ticketing  സർക്കാര്‍ ടിക്കറ്റിങ് ആപ്പ്
Ente Show App For Film Ticket Booking
author img

By ETV Bharat Kerala Team

Published : Nov 30, 2023, 10:58 PM IST

ഫിയോക്ക് ഭാരവാഹികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

എറണാകുളം : സർക്കാരിന്‍റെ ടിക്കറ്റിങ് ആപ്പിൽ വിശ്വാസമില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സർക്കാർ നടപ്പാക്കുന്ന ഇ ടിക്കറ്റിങ് ആപ്പിനോട് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കി (FEUOK About Ente Show Govt Application). 'എന്‍റെ ഷോ' ആപ്പ് വഴിയുള്ള ടിക്കറ്റ് വിതരണം ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നടപ്പാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തിയേറ്റര്‍ ഉടമകൾ രംഗത്തെത്തിയത്.

തങ്ങളുടെ തിയേറ്ററുകളിൽ സർക്കാർ നിർദേശം അനുസരിച്ച് ടിക്കറ്റിങ് ആപ്പ് ഉപയോഗിക്കില്ല. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാൽ നിയമപരമായി തന്നെ നേരിടും. ആവശ്യമെങ്കിൽ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും ഫിയോക്ക് ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സർക്കാര്‍ ടിക്കറ്റിങ് ആപ്പ് നിർബന്ധമാണെങ്കിൽ സർക്കാർ തിയേറ്ററുകളില്‍ ആദ്യം നടപ്പിലാക്കി കാണിക്കട്ടെ. സർക്കാർ റേഷൻ വിതരണം ചെയ്‌ത വകയിൽ റേഷൻ കടയുടമകള്‍ക്ക് പണം നൽകാനുണ്ട്, നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് പണം നൽകാനുണ്ട്. ഇത്തരം അനുഭവങ്ങൾ തങ്ങളുടെ മുന്നിലുള്ളപ്പോൾ റിസ്‌ക് എടുക്കാൻ തയ്യാറല്ലെന്നും ഫിയോക്ക് അറിയിച്ചു.

കോടിക്കണക്കിന് രൂപ ടിക്കറ്റ് വില്‍പനയിലൂടെ സർക്കാരിന്‍റെ കയ്യിൽ എത്തിയാൽ തത്‌കാലത്തേക്ക് സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ഈ പണമെടുത്ത് ഉപയോഗിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും തിയേറ്റർ ഉടമകൾ അറിയിച്ചു. കൊവിഡ് കാലം മുതൽ സർക്കാർ തങ്ങൾക്ക് നൽകിയ ഒരു വാഗ്‌ദാനവും നടപ്പിലാക്കിയിട്ടില്ലെന്നും തിയേറ്റർ ഉടമകൾ കുറ്റപ്പെടുത്തി.

ഓരോ ദിവസവും കഷ്‌ടപ്പെട്ടാണ് തിയേറ്റർ നടത്തുന്നത്. വൈദ്യുതി ചാർജ് കുത്തനെ കൂടുകയാണ്. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. പക്ഷേ 20 മാസത്തോളം ഞങ്ങൾ കഷ്‌ടപ്പെട്ടു. പലരും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു.

അതേസമയം നിലവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടിക്കറ്റിങ് ആപ്പുകളിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. അവർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന പണം രണ്ട് ദിവസത്തിനകം നൽകാറുണ്ടെന്നും അവർ വ്യക്തമാക്കി. തിയേറ്ററില്‍ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും നടന്നിട്ടില്ല. ക്രമക്കേട് ഉണ്ടോയെന്ന് അറിയാൻ മറ്റു മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Also Read: Ente Show Govt Application: 'ആപ്പിലാകാതിരിക്കാനൊരു ആപ്പ്', സിനിമ ടിക്കറ്റെടുക്കാന്‍ 'എന്‍റെ ഷോ'; പുതിയ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍

സർക്കാർ നിശ്ചയിക്കുന്ന ഏജൻസി നടപ്പാക്കുന്ന ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ നിന്ന് പണം സമയത്ത് കിട്ടുമെന്ന് കരുതുന്നില്ല. അതാണ് തങ്ങളുടെ ആശങ്കയെന്നും ഏത് തരത്തിൽ ടിക്കറ്റ് വിതരണം നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയേറ്റര്‍ ഉടമകൾക്കാണെന്നും ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.