ETV Bharat / state

സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് എഫ്സി‌സി - convent

ബിഷപ്പ് ഫ്രാങ്കോക്കെതിരെ മൊഴി നൽകിയതിനാൽ തടങ്കലിൽ പാർപ്പിച്ചെന്ന ആരോപണമാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം നിഷേധിച്ചത്.

ഫ്രാങ്കോ മുളക്കൽ
author img

By

Published : Feb 21, 2019, 12:03 PM IST

ബിഷപ്പ് ഫ്രാങ്കോക്കെതിരെ മൊഴി നൽകിയ സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം (എഫ്സി‌സി). ബിഷപ്പിനെതിരെ സിസ്റ്റർ മൊഴി നൽകിയത് സന്യാസ സമൂഹത്തിന്‍റെ അറിവോടെയല്ല സിസ്റ്റർ ലിസി കുര്യൻ ബിഷപ്പിനെതിരെ മൊഴി നൽകിയതെന്ന് എഫ്സി‌സി അധികൃതർ പറഞ്ഞു.

സിസ്റ്ററും കുടുംബാംഗങ്ങളും സന്യാസ സമൂഹത്തിലെ അധികാരികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും, സിസ്റ്റർ ലിസി കുര്യൻ സന്യാസ സമൂഹത്തിന്‍റെ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാലാണ് സ്ഥലം മാറ്റിയതെന്നുമാണ് എഫ്സി‌സിയുടെ വിശദീകരണം. ജനുവരി 25ന് സ്ഥലംമാറ്റ ഉത്തരവ് നൽകിയ ശേഷം മാത്രമാണ് സിസ്റ്റർ ഫ്രാങ്കോ കേസിൽ മൊഴി നൽകിയതായി സഭാ നേതൃത്വം അറിയുന്നത്.

സിസ്റ്റർ ലൂസി പന്ത്രണ്ട് വർഷമായി മൂവാറ്റുപുഴയിലെ അതിഥി മന്ദിരത്തിൽ അനധികൃതമായി താമസിക്കുകയാണെന്നും വിജയവാഡ പ്രൊവിൻഷ്യൽ സുപ്പീരിയറുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. ഫെബ്രുവരി 12ന് പുതിയ കോൺവെന്‍റിൽ ചുമതലയേറ്റ് മൂന്നു ദിവസത്തിന് ശേഷം അമ്മയുടെ ചികിൽസക്കെന്ന പേരിലാണ് ഇവർ നാട്ടിലെത്തിയത്. ഇതിന് ശേഷം സിസ്റ്ററും ബന്ധുക്കളും മൂവാറ്റു പുഴയിലെ ഗസ്റ്റ് ഹൗസിലെത്തി ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഇവർ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് പരാതി നൽകിയതും പൊലീസ് അവരെ ഇവിടെ നിന്ന് കൊണ്ടുപോകുന്നതും. അതേസമയം സിസ്റ്ററിനെ ആരും വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങളെല്ലാം നൽകിയിട്ടുണ്ടെന്നുമാണ് എഫ്സി‌സി നേതൃത്വം അവകാശപ്പെടുന്നത്.

Intro:Body:

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം (എഫ്സി‌സി). ബിഷപ്പിനെതിരെ സിസ്റ്റർ മൊഴി നൽകിയത് സന്യാസ സമൂഹത്തിന്റെ അറിവോടെയല്ലെന്ന് എഫ്സി‌സി അധികൃതർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. സന്യാസ സമൂഹത്തിലെ അധികാരികളോട് സിസ്റ്ററും കുടുംബാംഗങ്ങളും അപമര്യാദയായി പെരുമാറിയെന്നും എഫ്സി‌സി ആരോപിച്ചു. 

സന്യാസ സമൂഹത്തിൻറെ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സിസ്റ്റർ ലൂസി കുര്യനെ അച്ചടക്ക നടപടി എന്ന നിലയ്ക്ക് സ്ഥലം മാറ്റിയെന്നാണ്  എഫ്സി‌സി സന്യാസ സമൂഹത്തിൻറെ വിശദീകരണം. ജനുവരി 25ന് സ്ഥലംമാറ്റ ഉത്തരവ് നൽകിയ ശേഷം മാത്രമാണ് സിസ്റ്റർ ഫ്രാങ്കോ കേസിൽ മൊഴി നൽകിയതായി സഭാ നേതൃത്വം അറിയുന്നത്. സന്യാസസമൂഹത്തിന്റെ അറിവില്ലാതെ സ്വന്തം നിലയ്ക്കാണ് സിസ്റ്റർ ലൂസി കുര്യൻ മൊഴി നൽകിയത്. 

എഫ്സി‌സി വിജയവാഡ പ്രോവിൻസിൻറെ ഉടമസ്ഥതയിൽ മൂവാറ്റുപുഴയിലെ അതിഥി മന്ദിരത്തിൽ പന്ത്രണ്ട് വർഷമായി സിസ്റ്റർ ലൂസി കുര്യൻ അനധികൃതമായി താമസിക്കുകയാണെന്നും വിജയവാഡ പ്രൊവിൻഷ്യൽ സുപ്പീരിയറുടെ പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 12ന് പുതിയ കോൺവെൻറിൽ ചുമതലയേറ്റ് മൂന്നു ദിവസത്തിന് ശേഷം അമ്മയുടെ ചികിൽസയ്ക്കെന്ന പേരിലാണ് ഇവർ നാട്ടിലെത്തിയത്. നാട്ടിലെത്തിയ സിസ്റ്റർ ലിസി കുര്യൻ എഫ്സി‌സി സന്യാസ സമൂഹത്തിൻറെ മദർ ജനറലിനെ സന്ദർശിച്ച് അപമര്യാദയായി പെരുമാറിയെന്നും സന്യാസ സമൂഹം ആരോപിക്കുന്നു. 

ഇതിനു ശേഷം ഫെബ്രുവരി 17 സിസ്റ്റർ ലിസി മൂവാറ്റു പുഴയിലെ ഗസ്റ്റ് ഹൌസിലെത്തി. തൊട്ടടുത്ത ദിവസം സിസ്റ്റുടെ ബന്ധുക്കൾ ഇവിടെയെത്തി ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സന്യാസ സമൂഹത്തിൻറെ പ്രസ്താവനയിൽ പറയുന്നു. ഇതിന് ശേഷമാണ് വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന പരാതിയുടെ പേരിൽ മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൌസിൽ നിന്ന് ഇവരെ പൊലീസ് കൊണ്ട് പോയത്. ഒരുഘട്ടത്തിലും സിസ്റ്ററിനെ വീട്ട് തടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്നും എഫ്സി‌സി നേതൃത്വം അവകാശപ്പെടുന്നു. 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.