ETV Bharat / state

വരനെല്ല്‌ ഭീഷണിയിൽ കിഴക്കമ്പലത്തെ കർഷകർ - കേരള വാർത്ത

മാക്കിനിക്കര കാരികുളം മലയിടം തുരുത്ത് പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വരനെല്ല് ഭീഷണിയുയർത്തുന്നത്.

വരനെല്ല്‌ ഭീഷണി  കിഴക്കമ്പലത്തെ കർഷകർ  Farmers in the kizhakampalam under varanellu threat  എറണാകുളം വാർത്ത  eranakulam news  കേരള വാർത്ത  kerala news
വരനെല്ല്‌ ഭീഷണിയിൽ കിഴക്കമ്പലത്തെ കർഷകർ
author img

By

Published : Feb 10, 2021, 6:12 PM IST

Updated : Feb 10, 2021, 6:54 PM IST

എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വരനെല്ല്‌ ഭീഷണി കർഷകരെ ദുരിതത്തിലാക്കുന്നു. നെൽചെടികളോടൊപ്പം വളരുന്ന നെല്ലിന്‍റെ തന്നെ ഇനത്തിൽപ്പെട്ട ഒരിനം കളയാണ് വരനെല്ല്. എന്നാൽ നെൽകൃഷിയുടെ വിളവെടുപ്പിന് മുമ്പേ ഈ കള വളർന്ന് ഈ പ്രദേശത്തെ കൃഷിയിടമാകെ ഇടതൂർന്ന് വളർന്ന് പൊന്തും. ഇതേ തുടർന്ന് നെൽചെടികൾ കൊയ്തെടുക്കാനാവാത്ത സ്ഥിതിയിലാണ്. ഈ കള നീക്കം ചെയ്യുന്നത് ശ്രമകരമായ പ്രവൃത്തിയായതിനാൽ ഈ കളയോടൊപ്പം തന്നെ നെൽചെടികളും മറിഞ്ഞുവീണ്‌ നശിക്കും. ഇത്തരത്തിൽ ഏക്കറുകണക്കിന് നെൽകൃഷിയാണ് നശിക്കുന്നത്. മാക്കിനിക്കര കാരികുളം മലയിടം തുരുത്ത് പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വരനെല്ല് ഭീഷണിയുയർത്തുന്നത്.

വരനെല്ല്‌ ഭീഷണിയിൽ കിഴക്കമ്പലത്തെ കർഷകർ

വരനെല്ലിന്‍റെ ഭീഷണി മൂലം ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. എത്ര തന്നെ നീക്കം ചെയ്താലും ഇത് പിന്നെയും പിന്നെയും മുളച്ചുപൊന്തുകയാണ് പതിവ്. ഇക്കാരണത്താൽ അടുത്ത തവണയും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വരനെല്ലിന് വളരാൻ വേണ്ടി മാത്രം പാടശേഖരങ്ങൾ കാലങ്ങളോളം തരിശിടേണ്ട അവസ്ഥയാണിപ്പോൾ. മാത്രമല്ല ഇതിന്‍റെ വിത്തുകൾ പാകമാകുന്നതിന് മുമ്പേ ഇവ പറിച്ചുമാറ്റേണ്ടതും ആവശ്യമാണ്. എങ്കിൽ മാത്രമേ പൂർണമായും ഇവയുടെ ഭീഷണി ഒഴിവാക്കാൻ സാധിക്കൂ. ഇതിനിടെ താറാവുകൾ, വിവിധതരം പക്ഷികൾ എന്നിവ പാടശേഖരങ്ങളിൽ വരനെല്ല് വ്യാപിക്കുന്നതിന് മുഖ്യ പങ്കാളികളാണെന്നും പറയപ്പെടുന്നു. മുൻ വർഷങ്ങളിൽ വരനെല്ല് ബാധിച്ചിരുന്നെങ്കിലും ഈ വർഷത്തെ സ്ഥിതി രൂക്ഷമാണ്. സർക്കാർ ഇടപ്പെട്ട് നശിച്ച വിളകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇതിനൊരു പരിഹാരമാർ​ഗം കണ്ടെത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.

Last Updated : Feb 10, 2021, 6:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.