എറണാകുളം: ആൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജയിംസ് (59) ആണ് നെടുമ്പാശേരി പൊലീസിന്‍റെ പിടിയിലായത്. ട്യൂഷൻ എടുത്ത് തരാമെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി കസ്റ്റഡിയിലായത്.
നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം ബൈജു, എസ്.ഐ. അനീഷ് കെ. ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയ്‌ക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്‌തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ALSO READ: 'ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, ക്ളാസുകള്‍ ഉച്ച വരെ'; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ