ETV Bharat / state

ശക്തിയായ കാറ്റിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ വ്യാപക നാശം - kothamangalam

കോതമംഗലത്ത് നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ - ചെറുവട്ടൂർ ഭാഗങ്ങളിലാണ് ശക്തിയായ കാറ്റിനെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചത്

എറണാകുളം  കോതമംഗലം  നെല്ലിക്കുഴി  ഇരമല്ലൂർ  ചെറുവട്ടൂർ  വീട്  പൂർണമായും തകർന്നു  strong wind  kothamangalam  house collapsed
ശക്തിയായ കാറ്റിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ വ്യാപക നാശം
author img

By

Published : Sep 24, 2020, 6:55 AM IST

എറണാകുളം: കോതമംഗലത്ത് നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ - ചെറുവട്ടൂർ ഭാഗങ്ങളിൽ ശക്തിയായ കാറ്റിനെ തുടർന്ന് വ്യാപക നാശം. ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. മഴക്കൊപ്പമെത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴുകി വീടിന് മുകളിലേക്ക് വീണു. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപെട്ടത്.

ശക്തിയായ കാറ്റിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ വ്യാപക നാശം

കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് പലരും. വീട് പൂർണമായും തകർന്നതോടെ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരിക്കുകയാണ്. വീട് പുതുക്കി പണിയേണ്ട അവസ്ഥയിലാണ് പല വീടുകളും. ചെറുവട്ടൂർ സ്കൂളിന് സമീപം കൊറ്റാലിൽ മനോജിൻ്റെ വീടിൻ്റെ മേൽകൂരയിലേക്ക് പുളിമരം മറിഞ്ഞ് വീണ് വീട് പൂർണമായി തകർന്നു.മാധവി, ബിജു, നിലകണ്ഠൻ എന്നിവരുടെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
പാട്ടത്തിന് എടുത്ത് കൃഷിയിറക്കിയ കർഷക്കർക്കും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുലച്ച വാഴകൾ എല്ലാം തന്നെ കാറ്റിൽ ഒടിഞ്ഞു പോയി. ചേമ്പ്, ചേന തുടങ്ങിയ വിളകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

പ്ലാവ്, ആഞ്ഞിലി,തേക്ക്, റബർ അടക്കം നിരവധി മരങ്ങളാണ് കടപുഴകി വീണത്. ഇളമ്പ്ര പെരിയാർവാലി കനാൽ റോഡിന് കുറുകെ മരം വീണ് ഗതാഗത തടസപ്പെട്ടു. കോതമംഗലത്ത് നിന്നും എത്തിയ അഗ്നിരക്ഷാ സേന മണിക്കൂറുകൾ പരിശ്രമിച്ചതിന് ശേഷമാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.