എറണാകുളം: ബാറിനു മുന്നില്‍ പുകവലിച്ചതിന്‍റെ പേരിലും ഉദ്യോഗസ്ഥരെ ബഹുമാനിച്ചില്ലന്നും പറഞ്ഞ് യുവാവിന് എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനമെന്ന് പരാതി. എറണാകുളം നഗരമധ്യത്തിലെ ബാറിന് മുന്നിലാണ് സംഭവം. നെല്ലിക്കുഴി നാലകത്ത് വീട്ടിൽ എൻവൈ ഷെക്കീറാണ് (50) ആണ് മർദ്ദനത്തില്‍ പരിക്കേറ്റത്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ മഹേഷിനെതിരെയാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഷെക്കീറിനെ കോതമംഗലം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിന് മുന്നിലെ മർദനത്തിന് ശേഷം തങ്കളത്തെ എക്സൈസ് ഓഫീസിലെത്തിച്ച് വീണ്ടും മർദ്ദിച്ചുവെന്ന് ഷെക്കീർ പറഞ്ഞു.
കാലിലും പുറത്തും ചൂരലിന് അടിച്ച പാടും ഇരുകാലുകളിലും ബൂട്ടിട്ട് ചവിട്ടിയ കരിവാളിച്ച പാടുകളുണ്ട്. ഉള്ളം കാലിൽ നൂറ് അടി എണ്ണി അടിച്ചതായി പരാതിയിൽ പറയുന്നു. ജാമ്യം കിട്ടിയ ഷക്കീർ എക്സൈസ് ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ മുഖത്ത് അടിച്ചതായും ഷക്കീർ പറയുന്നു. ബോധരഹിതനായ ഷക്കീറിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനത്തില്‍ ഷെക്കീറിന് കേൾവിക്കുറവുണ്ടെന്നും ആരോപണമുണ്ട്.