എറണാകുളം : ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡറായിരുന്ന പി ജി മനുവിനെതിരായ പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു (Ex govt pleader PG Manu rape case special team for investigation). പുത്തൻകുരിശ് ഡിവൈഎസ്‌പി വിജയൻ ടി പി (DYSP Vijayan TP in charge in PG Manu rape case)യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെയാണ് ആലുവ റൂറൽ എസ്‌പി വൈഭവ് സക്സേന (Aluva rural SP Vaibhav Saxsena) നിയമിച്ചത്.
പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് പി ജി മനുവിനെ പ്ലീഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കൊച്ചി സ്വദേശിയായ 25 കാരിയുടെ പരാതിയിലായിരു പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. ബലാത്സംഗം, പീഡനശ്രമം, ഐടി വകുപ്പുകൾ ഉൾപ്പടെ ചുമത്തിയായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
2018 ലെ പീഡനക്കേസിൽ അതിജീവിതയായ എറണാകുളം സ്വദേശി, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിർദേശപ്രകാരമാണ് പി ജി മനുവിനെ കാണുന്നത്. മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു കഴിഞ്ഞ മാസം ഒമ്പതിന് യുവതി കടവന്ത്രയിലെ ഓഫിസിലെത്തി ആദ്യമായി പി ജി മനുവിനെ കണ്ടെത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് അറിയിച്ച് ഇരുവരെയും പുറത്ത് നിർത്തിയായിരുന്നു ആദ്യ പീഡന ശ്രമം നടത്തിയത്. ഈ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ദിവസവും പീഡനശ്രമം നടത്തി.
തുടർന്ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് കഴിഞ്ഞ മാസം ഇരുപത്തി നാലിന് വീട്ടിലെത്തി, അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് അശ്ലീല സന്ദേശമയച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിക്കാരി പറയുന്നു. എറണാകുളം റൂറല്‍ എസ്‌പിക്കാണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേമാണ് ചോറ്റാനിക്കര പൊലീസ് പി ജി മനുവിനെതിരെ കേസെടുത്തത്. നേരത്തെ എൻഐഎയുടെ പ്രോസിക്യൂട്ടറായും പി ജി മനു പ്രവർത്തിച്ചിരുന്നു.