എറണാകുളം : 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി എറണാകുളം. വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട് മൈതാനിയിലാണ് ചടങ്ങുകള്‍.
രാവിലെ 8.45ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.52 ന് ജില്ല കലക്‌ടറും 8.55 ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും 8.59 ന് മന്ത്രി പി. രാജീവും പരേഡില്‍ നിന്നും സല്യൂട്ട് സ്വീകരിക്കും.
ഒമ്പതുമണിക്ക് മന്ത്രി ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
പരേഡില്‍ പങ്കെടുക്കുക പൊലീസിന്‍റെ മൂന്ന് പ്ലാറ്റൂണുകള്‍
പരമാവധി 100 പേര്‍ക്ക് മാത്രമായിരിക്കും ചടങ്ങുകളില്‍ ക്ഷണം. കൊവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളാകും.
പൊലീസിന്‍റെ മൂന്ന് പ്ലാറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കൊച്ചി നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
ALSO READ: ഒരാഴ്‌ചയിലേറെയായി പുതിയ കേസുകളില്ല, സിക നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി