എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളി. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന ജാമ്യാപേക്ഷ നല്‍കിയത്. സ്വപ്നയും സരിത്തും റമീസും സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്.
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് പുറം ലോകമറിയുന്നത്, നയതന്ത്ര ബാഗേജ് എന്ന നിലയില്‍ കടത്തിയ 30 കിലോ സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയതോടെയാണ്. 2019 ജൂലൈ അഞ്ചിനായിരുന്നു സംഭവം. പിന്നാലെ വലിയ രാഷ്ട്രീയ വിവാദമായി മാറിയ കേസില്‍ എന്‍ഐഎ, ഇഡി, കസ്റ്റംസ് എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. പിന്നാലെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്കടക്കം ബന്ധമുള്ള ഡോളര്‍കടത്തും പുറത്തുവന്നിരുന്നു.