ETV Bharat / state

കൊവിഡ് നിയന്ത്രണങ്ങളോടെ ത്യാഗത്തിന്‍റെ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഭൂരിഭാഗം വിശ്വാസികളും സ്വന്തം വീടുകളിൽ തന്നെയാണ് പെരുന്നാൾ നമസ്‌കാരം ചെയ്യുന്നത്. ബലിപെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങായ ബലികർമവും നിയന്ത്രണങ്ങൾ പാലിച്ച് പരിമിതമായാണ് സംഘടിപ്പിച്ചിട്ടുള്ളത്

ബലിപെരുന്നാൾ  ഈദുല്‍ അദ്ഹ  eid al adha  എറണാകുളം  ernakulam  Feast of Sacrifice
കൊവിഡ് നിയന്ത്രണങ്ങളോടെ ത്യാഗത്തിന്‍റെ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ
author img

By

Published : Jul 31, 2020, 10:35 AM IST

Updated : Jul 31, 2020, 3:10 PM IST

എറണാകുളം: കേരളത്തിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഭൂരിഭാഗം വിശ്വാസികളും സ്വന്തം വീടുകളിൽ തന്നെയാണ് പെരുന്നാൾ നമസ്‌കാരം ചെയ്യുന്നത്. ബലിപെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങായ ബലികർമവും നിയന്ത്രണങ്ങൾ പാലിച്ച് പരിമിതമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം കർശന നിയന്ത്രണങ്ങൾ നിലവിലുള്ള കണ്ടെയ്‌ൻമെന്‍റ് സോണുകളിലും ക്ലസ്റ്ററുകളിലും ആഘോഷം പൂർണമായും വീടുകളിൽ ഒതുങ്ങും. സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷമെന്ന് സമസ്‌ത കേരള ജംയ്യത്തുൽ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി വി.എച്ച് അലി ദാരിമി പറഞ്ഞു. ഒരു പ്രദേശത്തെ ജനങ്ങൾ പള്ളികളിൽ ഒരുമിച്ചുകൂടി, സമൂഹ നമസ്‌കാരത്തിൽ പങ്കെടുത്ത് പരസ്‌പരം സ്നേഹം പങ്കുവക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യം മനസിലാക്കി ഇതെല്ലാം മാറ്റി വച്ചിരിക്കുകയാണ്. ഇതിൽ പ്രയാസമില്ലെന്നും പുതിയ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് മനസിലാക്കായവരാണ് വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങളോടെ ത്യാഗത്തിന്‍റെ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

ഹസ്റത്ത് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്‍റെയും ത്യാഗത്തിന്‍റെ സ്‌മരണക്കായി ആണ്ടുതോറും വിശ്വാസികൾ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നു. ത്യാഗവും സമർപ്പണവുമാണ് ബലിപെരുന്നാളിന്‍റെ സന്ദേശം. ദീർഘകാലത്തെ പ്രാർഥനകൾക്കൊടുവിലാണ് ജീവിത സായാഹ്നത്തിൽ ഹസ്റത്ത് ഇബ്രാഹിം നബിക്ക് സന്താന സൗഭാഗ്യം ലഭിക്കുന്നത്. തുടർന്നുള്ള ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് ഇബ്രാഹിം നബിയുടെ ജീവിതം. സൃഷ്‌ടാവിന്‍റെ പ്രീതിക്കായി പുത്രൻ ഇസ്‌മായിലിനെ ബലി നൽകാനുള്ള കൽപനയുണ്ടായപ്പോൾ അതിനും അദ്ദേഹം സന്നദ്ധനായി. എന്നാൽ ഇബ്രാഹിം നബിയുടെ സമർപ്പണത്തെ അംഗീകരിക്കുകയും പുത്രന് പകരം ആടിനെ ബലിയർപ്പിക്കാനുള്ള കൽപനയുണ്ടാവുകയും ചെയ്‌തു. ഇവിടെ സ്വന്തം താൽപര്യങ്ങളെയും ശാരീരിക ഇച്ഛകളെയും ബലി നൽകാൻ തയ്യാറായ പ്രവാചകന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാണ് അനുസ്‌മരിക്കപ്പെടുന്നത്. മറ്റൊരർഥത്തിൽ ഹജ്ജും ഹജ്ജ് പെരുന്നാൾ ആഘോഷവും ശാരീരിക ഇച്ഛകളെ അതിജയിച്ചവന്‍റെ ജയഭേരി കൂടിയാണ്. സ്വന്തം താൽപര്യങ്ങളെ അവഗണിച്ച് നന്മ നിറഞ്ഞ ജീവിതം നയിക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ ബലിപെരുന്നാൾ ആഘോഷവും.

Last Updated : Jul 31, 2020, 3:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.