ETV Bharat / state

കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് കലക്‌ടർ 144 പ്രഖ്യാപിച്ചു

author img

By

Published : Oct 2, 2020, 9:58 PM IST

ജില്ലയിൽ ഇന്ന് 1042 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 934 പേർക്കും ബുധനാഴ്ച 1054 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Eranakulam collector announces emergency  144 in eranakulam  covid restrictions in kerala  kerala government  എറണാകുളത്ത് നിയന്ത്രണം  എറണാകുളത്ത് 144  എറണാകുളം കളക്‌ടർ  എസ് സുഹാസ്
കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് കലക്‌ടർ 144 പ്രഖ്യാപിച്ചു

എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിമിനൽ നടപടി നിയമത്തിലെ 144ാം വകുപ്പ് പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കലക്‌ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ജില്ലയിൽ ഇന്ന് 1042 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 934 പേർക്കും ബുധനാഴ്‌ച 1054 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 9722 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഈയൊരു സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷൻ പരിധിയിലും രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ദിവസേന രേഖപ്പെടുത്തുന്നത്. മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് കലക്‌ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.