എറണാകുളം : ഉപതെരഞ്ഞെടുപ്പിന്‍റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആറ് സ്വതന്ത്ര സ്ഥാനാര്‍ഥികളടക്കം ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികളുടെ പേരിന്‍റെ അക്ഷരമാലാ ക്രമത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വരണാധികാരി എസ്. ഷാജഹാൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ ആർ. രേണു, തെരഞ്ഞെടുപ്പ് നിരീക്ഷക മാധ്വി കടാരിയ എന്നിവർ അന്തിമ സ്ഥാനാര്‍ഥി പട്ടികാ ക്രമീകരണത്തിന് മേൽനോട്ടം വഹിച്ചു.
സ്ഥാനാര്‍ഥി - രാഷ്‌ട്രീയ പാർട്ടി - ചിഹ്നം
1. അഡ്വ: മനുറോയി - ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർഥി - ഒട്ടോറിക്ഷ
2. സി.ജി രാജഗോപാല്‍ - ബി.ജെ.പി - താമര
3. ടി.ജെ.വിനോദ് - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈപ്പത്തി
4. അബ്ദുൽ ഖാദർ - സമാജ്‌വാദി ഫോര്‍വേര്‍ഡ് ബ്ലോക്ക് - വാഴക്കുല,ക്രെയിന്‍
5. അശോകൻ - സ്വതന്ത്രൻ - പൈനാപ്പിള്‍
6. ജെയ്‌സണ്‍ തോമസ് - സ്വതന്ത്രൻ - ഐസ്‌ക്രീം
7. ബോസ്‌കോ കളമശ്ശേരി - സ്വതന്ത്രൻ - ഹെല്‍മെറ്റ്
8. മനു കെ.എം - ഇടതു സ്വതന്ത്രന്‍ (അപരൻ) - ടെലിവിഷന്‍
9. വിനോദ് എ.പി - വലത് സ്ഥാനാർത്ഥിക്ക് അപരൻ - ഗ്യാസ് സിലണ്ടര്‍