എറണാകുളം: ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അഞ്ചാം ദിവസവും എറണാകുളത്ത് ആരും പത്രിക സമര്‍പ്പിച്ചില്ല. പത്രിക സമര്‍പ്പിക്കാന്‍ ശേഷിക്കുന്നത് ഇനി ഒരേയൊരു ദിവസം മാത്രമാണ്. നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്‍റ് നിയമപ്രകാരം രണ്ടാം ശനിയാഴ്‌ചയും നാലാം ശനിയാഴ്‌ചയും അവധിയായതിനാല്‍ സെപ്റ്റംബർ 28നും ഞായറാഴ്ചയായതിനാൽ 29നും പത്രിക സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം നിലവിലുണ്ട്.
സെപ്റ്റംബർ 30 ന് വൈകീട്ട് മൂന്ന് മണിവരെ കലക്‌ട്രേറ്റിൽ റിട്ടേണിങ് ഓഫീസർ മുമ്പാകെയോ എറണാകുളം സിറ്റി റേഷനിങ് ഓഫീസിൽ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ മുമ്പാകെയോ പത്രിക സമർപ്പിക്കാം. ആദ്യമെത്തുന്നയാൾ ആദ്യം എന്ന ക്രമത്തിലാണ് പത്രിക സ്വീകരിക്കുക. മൂന്ന് മണിക്ക് ശേഷമെത്തുന്നവരുടെ പത്രിക സ്വീകരിക്കില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്‌ടർ അറിയിച്ചു.