എറണാകുളം: പെരുമ്പാവൂർ കീഴില്ലത്ത് എംസി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പെരുമാനി സ്വദേശിയും ബിൽഡിംഗ് കോൺട്രാക്ടറുമായ എൽദോ ജോസ് (53), തൊഴിലാളിയായ മൂർഷിദാബാദ് സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറായ കുറ്റിപ്പാടം സ്വദേശി അഫ്സല്‍, ചേരാനല്ലൂർ സ്വദേശി ഷാജന്‍, സാൻജോ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ ജോലി സ്ഥലത്ത് നിന്നും മടങ്ങി വരവെ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക് - accident
പെരുമാനി സ്വദേശിയും ബിൽഡിംഗ് കോൺട്രാക്ടറുമായ എൽദോ ജോസ് (53), തൊഴിലാളിയായ മൂർഷിദാബാദ് സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്
![തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക് ernakulam accident , 3 died തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു റോഡപകടം accident അപകടത്തിൽ മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5810665-578-5810665-1579767465704.jpg?imwidth=3840)
എറണാകുളം: പെരുമ്പാവൂർ കീഴില്ലത്ത് എംസി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പെരുമാനി സ്വദേശിയും ബിൽഡിംഗ് കോൺട്രാക്ടറുമായ എൽദോ ജോസ് (53), തൊഴിലാളിയായ മൂർഷിദാബാദ് സ്വദേശി സ്വാതിൻ മണ്ഡൽ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറായ കുറ്റിപ്പാടം സ്വദേശി അഫ്സല്‍, ചേരാനല്ലൂർ സ്വദേശി ഷാജന്‍, സാൻജോ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ ജോലി സ്ഥലത്ത് നിന്നും മടങ്ങി വരവെ ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
എമിൻ സൂസൻ എൽദോ,
ഏലിയാസ് എം എൽദോ എന്നിവർ മക്കളാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് പെരുമാനി സെന്റ് ജോർജ് പള്ളിയിൽ നടക്കും. ഏഴ് വർഷം മുമ്പ് കേരളത്തിലെത്തിയ സ്വാതിൻ മണ്ഡലിന് ഭാര്യയും മൂന്ന് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ഞായറാഴ്ച്ച നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് വെച്ചിരുന്നു. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.Conclusion: