ETV Bharat / state

എറണാകുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 300 പവന്‍ സ്വര്‍ണം കവര്‍ന്നു

സമീപത്ത് പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിന്‍റെ ചുമർ തുരന്ന് ജ്വല്ലറിക്കകത്ത് കടന്നാണ് മോഷണം നടത്തിയത്

eloor gold theft  eranakulam theft news  gold theft news  aiswarya jewellery theft  ഐശ്വര്യ ജ്വല്ലറി മോഷണം  എറണാകുളം മോഷണ വാർത്ത  സ്വർണ മോഷണ വാർത്ത  എലൂർ സ്വർണ മോഷണം
എറണാകുളത്തെ സ്വർണക്കടയിൽ വൻ മോഷണം
author img

By

Published : Nov 16, 2020, 12:25 PM IST

Updated : Nov 16, 2020, 2:44 PM IST

എറണാകുളം: ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിൽ വൻ മോഷണം. 300 പവന്‍ സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയുമാണ് മോഷണം പോയത്. ഏലൂർ കമ്പനിപ്പടിയിൽ ബാർബർ ഷോപ്പിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് പ്രവേശിച്ചാണ് മോഷണം നടത്തിയത്. ശനിയാഴ്‌ച രാത്രി ജ്വല്ലറി പൂട്ടിയതിന് ശേഷം ഇന്ന് രാവിലെ ഒമ്പത് മണിയോടെ തുറന്നപ്പോഴാണ് മോഷണ വിവരം ഉടമകൾ അറിയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട സ്വർണ്ണത്തിന്‍റെ തൂക്കം സംബന്ധിച്ച് അവ്യക്തതയുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് പറഞ്ഞു. അതേസമയം ജ്വല്ലറിയിലെ സി.സി.ടി.വി. പ്രവർത്തന രഹിതമായിരുന്നുവെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.

Last Updated : Nov 16, 2020, 2:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.