ETV Bharat / state

ദുരിതാശ്വാസക്യാമ്പുകളില്‍ പവര്‍ബാങ്ക് നിര്‍മിച്ചുനല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ - ദുരിതാശ്വാസക്യാമ്പുകളില്‍ പവര്‍ബാങ്ക് നിര്‍മിച്ചുനല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു.

270 പവര്‍ബാങ്കുകളാണ് വയനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി വിദ്യാര്‍ഥികള്‍ ഇതിനോടകം നിര്‍മിച്ചുനല്‍കിയത്.

പവർബാങ്ക് നിർമ്മിക്കുന്ന വിദ്യാർഥികള്‍
author img

By

Published : Aug 17, 2019, 6:09 PM IST

Updated : Aug 17, 2019, 10:41 PM IST

കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി രാജഗിരി കോളജിലെ വിദ്യാർഥി കൂട്ടായ്മ. ഐടി പ്രൊഫഷണലുകളുടെ കൂട്ടായ്മയായ പ്രോഗ്രസ്സിവ് ടെക്കീസിന്‍റെ നിർദ്ദേശപ്രകാരം രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പവർ ബാങ്കുകൾ നിർമ്മിച്ചു നല്‍കിയത്. 270 പവർ ബാങ്കുകൾ വയനാട്ടിലേക്ക് നൽകിയതായി പരിപാടിക്ക് നേതൃത്വം നൽകുന്ന അസിസ്റ്റന്‍റ് പ്രൊഫസർ നിതീഷ് കുര്യൻ പറഞ്ഞു.

ദുരിതാശ്വാസക്യാമ്പുകളില്‍ പവര്‍ബാങ്ക് നിര്‍മിച്ചുനല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോകുന്ന മേഖലകളിൽ താമസിക്കുന്നവർക്ക് പവർ ബാങ്കുകൾ സഹായമാകുന്നുണ്ട്. ഇതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ദുരന്തസാഹചര്യങ്ങൾ നേരിടാൻ അധികം ചാർജ് ചെയ്യുവാൻ സാധിക്കുന്ന പവർ ബാങ്കുകൾ നിർമ്മിക്കുന്നതിനുള്ള ആലോചനയിലാണ് രാജഗിരി കോളജിലെ വിദ്യാർഥികളും അധ്യാപകരും.

Intro:

Body:ഈ വർഷത്തെ മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് വയനാട്, മലപ്പുറം ഭാഗങ്ങളിലാണ്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നിരവധി പേർക്ക് മലയാളികളുടെ സ്നേഹവും കരുതലും ഇപ്പോഴും നിലയ്ക്കാതെ എത്തുന്നുണ്ട്. ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിൽ ഉള്ളവർക്ക് പവർ ബാങ്ക് നിർമിച്ചു നൽകുകയാണ് രാജഗിരി കോളേജിലെ വിദ്യാർഥികളുടെ കൂട്ടായ്മ. hold visuals ഐടി പ്രൊഫഷണലുകളുടെ കൂട്ടായ്മയായ പ്രോഗ്രസ്സിവ് ടെക്കീസിന്റെ നിർദ്ദേശപ്രകാരം രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പുതിയ സേവനം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 270 പവർ ബാങ്കുകൾ വയനാട്ടിലേക്ക് നൽകാൻ സാധിച്ചതായി ഇതിന് നേതൃത്വം നൽകുന്ന കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ നിതീഷ് കുര്യൻ ഇ ടി വി ഭാരതിനോട് പറഞ്ഞു. byte ( നിതീഷ് കുര്യൻ, അസിസ്റ്റൻറ് പ്രൊഫസർ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി) പവർ ബാങ്ക് നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങളെല്ലാം വിദ്യാർത്ഥികളോട് തന്നെ സമാഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ഓട് വളരെ നല്ല പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും നിതീഷ് കുര്യൻ പറഞ്ഞു. പുറംലോകവുമായി ഒരുവിവരവും അറിയാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടുപോകുന്ന മേഖലകളിൽ താമസിക്കുന്നവർക്കായി ഇത്തരത്തിൽ ഒരു സഹായം ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. byte ( എൻ ധരണീ ദേവി & മുഹമ്മദ് അസ്കർ - വിദ്യാർത്ഥികൾ, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി) ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യം മുന്നിൽ കണ്ടു അധികം ചാർജ് ചെയ്യുവാൻ സാധിക്കുന്ന പവർ ബാങ്കുകൾ നിർമ്മിക്കുന്നതിനുള്ള ആലോചനയിലാണ് വിദ്യാർഥികളും അധ്യാപകരും ഇപ്പോൾ. Adarsh Jacob ETV Bharat Kochi

Conclusion:
Last Updated : Aug 17, 2019, 10:41 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.