എറണാകുളം: സ്ത്രീപക്ഷ കേരളം സ്ത്രീ സൗഹൃദ കേരളം എന്ന മുദ്രാവാക്യമുയർത്തി ഡ്രൈവിങ് പരിശീലന പരിപാടിയൊരുക്കി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. കുട്ടമ്പുഴ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന ഗ്രാമമായ വടാട്ടുപാറയിലാണ് വാഹന വകുപ്പിന്‍റെ ശ്രദ്ധേയമായ ഇടപെടല്‍.
വടാട്ടുപാറയിൽ നടന്ന ചടങ്ങ്, മുവാറ്റുപുഴ ആര്‍.ടി.ഒ ടി.എം ജെർസൺ ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഈ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍.ടി.ഒ പറഞ്ഞു. വടാട്ടുപാറക്കാർ നേരത്തേ ഡ്രൈവിങ് പരിശീലനത്തിന് ആശ്രയിക്കുന്നത് 25 കിലോമീറ്റർ ദൂരെയുള്ള കോതമംഗലത്തെയാണ്.
വഴിത്തിരിവായത് കൊവിഡ് കാലത്തെ ദുരിതം
കൊവിഡ് വ്യാപനത്തിനിടെ പൊതുഗതാഗതം നിർത്തലാക്കിയതോടെ ഡ്രൈവിങ് അറിയാത്ത സ്ത്രീകള്‍ ഏറെ ദുരിതമാണ് അനുഭവിച്ചത്. ഇതുകാരണം, നിരവധി പേർക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു. ഡ്രൈവിങ് പരിശീലനത്തിന് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് പ്രയാസമേറിയതാണ്.
ദുരിതം കണക്കിലെടുത്ത് വടാട്ടുപാറ വനിത സർവീസ് സഹകരണ സംഘം കോതമംഗലം വെഹിക്കിൾ ഇൻസ്പെക്ടർ ഇബ്രാഹിംകുട്ടിയെ സമീപിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്, എം.വി.ഡി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. വനിത സർവീസ് സഹകരണ സംഘം പ്രസിഡന്‍റ് ശാന്തമ്മ പയസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ഇബ്രാഹിംകുട്ടി മുഖ്യ പ്രഭാഷണം നടത്തി.
ALSO READ: കൈവിടുന്നു കൊവിഡ്, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി