ETV Bharat / state

മാലിന്യക്കുഴിയിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി - kerala elephant

മണ്ണ് മാന്തി ഉപയോഗിച്ച് കുഴിയുടെ അരിക് ഇടിച്ചാണ് കുട്ടിയാനയെ കരക്ക് കയറ്റിയത്

elephant was rescued after falling into garbage dump  മാലിന്യക്കുഴിയിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി  kerala elephant  elephant in gabage dump
മാലിന്യക്കുഴിയിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി
author img

By

Published : Sep 22, 2020, 3:42 PM IST

Updated : Sep 22, 2020, 5:40 PM IST

എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ചക്കിമേടിൽ പിടിയാനക്കുട്ടി മാലിന്യ കുഴിയിൽ വീണു. അഞ്ച് മണിക്കൂറോളം മാലിന്യക്കുഴിയിൽ കിടന്ന കാട്ടാന കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മണ്ണ് മാന്തി ഉപയോഗിച്ച് കുഴിയുടെ അരിക് ഇ ടി ച്ചാണ് കുട്ടിയാനയെ കരക്ക് കയറ്റിയത്. കരക്ക് കയറിയ കുട്ടിയാന കാട്ടിലേക്ക് തിരികെ കയറാൻ വൈമനസ്യം കാണിച്ചു. ആനശല്യം വളരെ രൂക്ഷമായ പ്രദേശമാണ് ചക്കിമേട്. ഇന്നലെ രാത്രി പതിനഞ്ചോളം ആനകൾ ജനവാസ മേഖലയിൽ എത്തിയിരുന്നു. ഇതിൽ നിന്ന് കൂട്ടം തെറ്റിയ കുട്ടിയാനയാണ് കുഴിയിൽ വീണത്. പുലർച്ചവരെ തള്ളയാനകൾ സമീപത്ത് തമ്പടിച്ചിരുന്നു. ആനയെ തിരികെ വനത്തിലേക്ക് തന്നെ കയറ്റിവിടാനുള്ള ശ്രമത്തിലാണ് വനപാലകർ. ഭൂതത്താൻകെട്ട് ഡെപ്യൂട്ടി ആർഒ ജെ. ജയൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Last Updated : Sep 22, 2020, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.