ETV Bharat / state

പത്രിക തള്ളല്‍; കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ - kerala election news

ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടപടികളെ തടസപ്പെടുത്തും. കോടതിക്ക് തെരഞ്ഞെടുപ്പില്‍ ഇടപെടാനാകുക ഫലപ്രഖ്യാപനത്തിന് ശേഷമെന്നും കമ്മിഷന്‍.

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളല്‍  ഹൈക്കോടതി വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ബിജെപി സ്ഥാനാര്‍ഥി  ഹൈക്കോടതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍  high court news  nda candidates kerala news  kerala election news  election commission against hc
പത്രിക തള്ളല്‍; കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
author img

By

Published : Mar 21, 2021, 4:57 PM IST

Updated : Mar 21, 2021, 7:17 PM IST

എറണാകുളം: തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിജ്ഞാപനം വന്നശേഷമുള്ള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടപടികളെ തടസപ്പെടുത്തും. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമെ കോടതിക്ക് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധിക്കുകയുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

സംഭവിച്ചത് സാങ്കേതികപ്പി‍ഴവ് മാത്രമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. സൂക്ഷ്മപരിശോധന സമയത്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നുവെന്നും പി‍ഴവുകള്‍ തിരുത്താന്‍ അവസരം തന്നില്ലെന്നും സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചു. പിറവം, കൊണ്ടോട്ടി
മണ്ഡലങ്ങളിലെ ചില പത്രികകളില്‍ പി‍ഴവ് തിരുത്താന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഇരുപക്ഷങ്ങളുടെയും വാദം കേട്ട ഹൈക്കോടതി നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കമ്മിഷന്‍റെ നിലപാട് പരിഗണിച്ചാവും അന്തിമ വിധി പുറപ്പെടുവിക്കുക. ഞായറാഴ്ച ദിവസം നടത്തിയ അസാധാരണ സിറ്റിംഗിലൂടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹര്‍ജിയില്‍ വാദം കേട്ടത്.

ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി തലശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച അപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റി. തലശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍ ഹരിദാസ്, ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മഹിളാമോര്‍ച്ച നേതാവുമായ നിവേദിത എന്നിവരാണ് പത്രികകള്‍ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കൂടുതല്‍ വായനയ്ക്ക്: പത്രിക തള്ളല്‍; എൻഡിഎ സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ വിധി ഇന്നില്ല

Last Updated : Mar 21, 2021, 7:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.