ETV Bharat / state

വിവാഹ കത്തുകളുടെ ശേഖരവുമായി എല്‍ദോ എബ്രാഹാം എം.എല്‍.എ

author img

By

Published : Dec 27, 2019, 5:02 PM IST

Updated : Dec 27, 2019, 5:24 PM IST

എല്‍ദോ എബ്രഹാമിന്‍റെ കൈവശമുള്ളത് 4578 വിവാഹ ക്ഷണക്കത്തുകളാണ്. ജനുവരി 12ന് നടക്കുന്ന വിവാഹത്തിന് ക്ഷണക്കത്ത് ശേഖരത്തിലുള്ള എല്ലാവരെയും ക്ഷണിക്കാന്‍ തയ്യാറെടുക്കുകയാണ് എം.എല്‍.എ

eldo-abraham-mla-waiting-for-letters-to-invite-to-the-wedding
കല്യാണം ക്ഷണിക്കാൻ കത്തുകൾ കാത്തുവെച്ച് എല്‍ദോ എബ്രഹാം എംഎല്‍എ

എറണാകുളം: വിവാഹ ക്ഷണക്കത്തുകൾ സൂക്ഷിച്ചുവെയ്ക്കുന്നവർ അധികമുണ്ടാവില്ല. എന്നാല്‍ കഴിഞ്ഞ 25 വർഷമായി ലഭിക്കുന്ന വിവാഹ ക്ഷണക്കത്തുകൾ വീട്ടില്‍ സൂക്ഷിച്ചുവെച്ചത് ഇപ്പോൾ ഗുണകരമായി എന്നു വിശ്വസിക്കുന്ന ഒരാളുണ്ട്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ആണ് കൗതുകശേഖരത്തിന്‍റെ ഉടമ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ എല്‍ദോ എബ്രഹാമിന്‍റെ കൈവശം ഇപ്പോഴുള്ളത് 4578 വിവാഹ ക്ഷണക്കത്തുകളാണ്.

വിവാഹ കത്തുകളുടെ ശേഖരവുമായി എല്‍ദോ എബ്രാഹാം എം.എല്‍.എ

വിവാഹ ക്ഷണക്കത്തുകളുടെ ശേഖരം എംഎല്‍എ പുറത്തെടുത്ത് എണ്ണത്തിട്ടപ്പെടുത്തി വിലാസം എഴുതിവെയ്ക്കാൻ ഒരു കാരണമുണ്ട്. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്‍റ് ജോർജ് യാക്കോബായ പള്ളിയില്‍ വെച്ച് എൽദോ ഏബ്രഹാം വിവാഹിതനാകുകയാണ്. ആഗി മേരിയാണ് വധു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ പേരെയും വിവാഹത്തിന് ക്ഷണിക്കുന്നുണ്ട്. ഇതോടൊപ്പം ഇതുവരെ എല്‍ദോയെ വിവാഹത്തിന് കത്ത് നല്‍കി ക്ഷണിച്ചവരെയെല്ലാം വിലാസം നോക്കി കത്ത് നല്‍കും. അതിനാണ് സ്വന്തം ശേഖരത്തിലെ കത്തുകൾ പൊടിതട്ടിയെടുത്തത്. വിവിധ തരത്തിലുള്ള ക്ഷണക്കത്തുകളുടെ മനോഹാരിതയാണ് ഇവ സൂക്ഷിച്ചുവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു.

Intro:Body:മുവാറ്റുപുഴ:

കഴിഞ്ഞ കാൽനൂറ്റാണ്ടാ യി ലഭിച്ച വിവാഹക്ഷണക്കത്തുകൾ സൂക്ഷിച്ചവച്ചത് എൽദോ എബ്രഹാം എം.എൽ.എക്ക് തുണയായി.
എ.ഐ.എസ്.എഫിലൂടെപൊതുരംഗത്തു സജീവമായപ്പോൾ മുതൽ ലഭിക്കുന്ന വിവാഹ ക്ഷണക്കത്തുകൾ ശേഖരിച്ചു വച്ചതാണ് ഇപ്പോൾ എൽദോ എബ്രഹാം വിവാഹിതനാകാൻ പോകുന്ന സന്ദർഭത്തിൽ ഗുണകരമായത്.
നാലായിരത്തി അഞ്ഞൂറ്റി എഴുപത്തി എട്ട് കത്തുകളാണ് എൽദോയുടെ ശേഖരത്തിലുള്ളത്.
ജനുവരി 12 ന് വിവാഹിതനാകാൻ തീരുമാനിച്ചതോടെ തന്റ ചെറിയ വീട്ടിൽ നിധിപോലെ സൂക്ഷിച്ച ക്ഷണക്കത്തുകൾ എൽദൊ, പുറത്തെടുത്തു. എണ്ണി തിട്ടപെടുത്തി. പിന്നെ ,തന്നെ വിവാഹക്ഷണക്കത്തു നൽകി വിവാഹത്തിനു ക്ഷണിച്ചവരുടെ എല്ലാം അഡ്രസ് ഇതിൽ നിന്നും
കണ്ടെത്തി തന്റെ വിവാഹത്തിനു ക്ഷണിക്കാൻ കത്തു തയ്യാറാക്കുകയാണ്.

. നിയോജക മണ്ഡലത്തിലെ മുഴുവൻ പേരെയും വിവാഹത്തിനു ക്ഷണിക്കുന്നതിനു പുറമെയാണ് വിവഹ ക്ഷണക്കത്ത് നൽകി എൽദോയെ വിവാഹത്തിനു ക്ഷണിച്ചവരെയെല്ലാം ഈ ക്ഷണക്കത്തുകളിലെ മേൽവിലാസം കണ്ടെത്തി തന്റെയും വിവാഹത്തിനു ക്ഷണിക്കുന്നത്.
ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് എൽദോ ഏബ്രഹാമിന്റെ വിവാഹം.ആയുർവേദ കണ്ണു ഡോക്ടറായ ആഗി മേരിയാണ് വധു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന എൽദോ എബ്രഹാം എ.ഐ.വൈ.എഫ് മണ്ഡലം, ജില്ലാ ഭാരവാഹിത്വത്തിനു പുറമെ സി.പി.ഐ മണ്ഡലം സെക്രട്ടറി ,പായി പ്ര പഞ്ചായത്ത് മെമ്പർ തുടങ്ങി നിരവധി രംഗങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് എം.എൽ.എ.ആയത്.
ജനങ്ങളുമായുള്ള അടുത്ത ബന്ധം സൂക്ഷിക്കുന്നതു കൊണ്ട് തന്നെ കാൽ നൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടെ ആയിരക്കണക്കിനാളുകളാണ് വിവാഹത്തിന് ക്ഷണിച്ചത്. പലതരത്തില്ലള്ള ക്ഷണക്കത്തുകളുടെ മനോഹാരിത ഇവ സൂക്ഷിച്ചു വയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് എൽദോ എബ്രഹാം പറഞ്ഞു. byte
വിവാഹ സൽക്കാരം ലളിതമായി നടത്താനാണ് തീരുമാനമെങ്കിലും വിവാഹത്തിന് നിയോജക മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളെയും വിവാഹത്തിനു ക്ഷണിക്കുന്നുണ്ട് എം.എൽ.എ
Conclusion:muvattupuzha
Last Updated : Dec 27, 2019, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.