ETV Bharat / state

' മറിയാമ്മയുടെയും പാലയ്‌ക്കാമറ്റത്തിന്‍റെയും പൊന്ന്'; എല്‍ദോസ് പോളിന്‍റെ സുവര്‍ണനേട്ടം ആഘോഷമാക്കി നാട്

പാലയ്ക്കാമറ്റത്തെ വീട്ടിൽ സഹോദരൻ എബിനും ബന്ധുക്കളും നാട്ടുകാരും അടക്കം എല്ലാവരും കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ എല്‍ദോസ് പോളിന്‍റെ ഫൈനൽ മത്സരം കാണാൻ ഒത്തുചേർന്നിരുന്നു.

eldhose paul  എല്‍ദോസ് പോളിന്‍റെ സുവര്‍ണനേട്ടം  commonwealth games  triple jump  കോമണ്‍വെല്‍ത്ത് ഗെയിംസ്  എല്‍ദോസ് പോള്‍  കോലഞ്ചേരി പാലയ്‌ക്കാമറ്റം
'പാലയ്‌ക്കാമറ്റത്തിന്‍റെ പൊന്ന്'; എല്‍ദോസ് പോളിന്‍റെ സുവര്‍ണനേട്ടം ആഘോഷമാക്കി നാടും നാട്ടുകാരും
author img

By

Published : Aug 9, 2022, 6:17 PM IST

എറണാകുളം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്‍ദോസ് പോളിന്‍റെ സുവര്‍ണനേട്ടത്തിന്‍റെ ആഘോഷത്തിലും ആവേശത്തിലുമാണ് എറണാകുളത്തെ ഒരു ഗ്രാമം. സ്‌കൂൾ തലം മുതൽ കായിക രംഗത്ത് മികച്ച പ്രകടനം നടത്തുന്ന എല്‍ദോസ്, കോലഞ്ചേരി പാലയ്‌ക്കാമറ്റം സ്വദേശിയാണ്. ഇന്ത്യയ്ക്ക് വേണ്ടി പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ചരിത്രം കുറിച്ചതായിരുന്നു മലയാളി താരത്തിന്‍റെ നേട്ടം.

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ എല്‍ദോസ് പോളിന്‍റെ സ്വര്‍ണമെഡല്‍ നേട്ടത്തിന്‍റെ ആഘോഷത്തില്‍ പാലയ്‌ക്കാമറ്റം ഗ്രാമം

മറിയാമ്മയുടെ സ്വന്തം: കൊച്ചുത്തോട്ടത്തിൽ പൗലോസ്, പരേതയായ മറിയക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് എൽദോസ് പോൾ. വളരെ ചെറുപ്പത്തിലെ മാതാവ് നഷ്ടപ്പെട്ട എൽദോസിന് താങ്ങായി വളർത്തി വലുതാക്കിയത് പിതാവിന്റെ അമ്മ മറിയാമ്മയാണ്. പാലയ്ക്കാമറ്റത്തെ വീട്ടിൽ സഹോദരൻ എബിനും ബന്ധുക്കളും നാട്ടുകാരും അടക്കം എല്ലാവരും എല്‍ദോസ് പോളിന്‍റെ ഫൈനൽ മത്സരം കാണാൻ ഒത്തുചേർന്നിരുന്നു.

ഒരോ ചാട്ടത്തിലും മികച്ച ദൂരം കണ്ടെത്തി മുന്നോട്ട് പോയ എൽദോസ് സ്വർണ്ണം നേടിയതോടെ വീടും പാലയ്ക്കാമറ്റവും ആവേശത്തിലായി. പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും നാട്ടുകാർ വിജയം ആഘോഷിച്ചു. പിന്നീട് പാലയ്ക്കാമറ്റത്ത് നിന്ന് കരഘോഷത്തോടെ റാലിയും നടത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ട്രിപ്പില്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയത് മലയാളി താരങ്ങളായിരുന്നു. 17.03 മീറ്റര്‍ ചാടിയ എല്‍ദോസ് പോള്‍ സ്വര്‍ണം നേടിയപ്പോള്‍ 17.02 മീറ്റര്‍ ചാടി അബ്‌ദുള്ള അബൂബക്കറാണ് വെള്ളി സ്വന്തമാക്കിയത്. എല്‍ദോസ് തന്‍റെ മൂന്നാം ശ്രമത്തില്‍ സുവര്‍ണദൂരം കണ്ടെത്തിയപ്പോള്‍ തന്‍റെ അഞ്ചാം ശ്രമത്തിലാണ് അബ്ദുള്ള അബൂബക്കര്‍ വെള്ളിയിലേക്ക് കുതിച്ചത്. മത്സരത്തില്‍ 17 മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.