ETV Bharat / state

ചെല്ലാനം മേഖലയിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു - കടലാക്രമണം

തീരം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ അധികൃതർ ഒളിച്ചു കളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

കടലാക്രമണം
author img

By

Published : Jun 15, 2019, 11:34 PM IST

Updated : Jun 16, 2019, 12:51 AM IST

കൊച്ചി: എറണാകുളം ചെല്ലാനം മേഖലയിൽ കടലാക്രമണം തുടരുന്നു. കടലാക്രമണത്തിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങിയത് തീരദേശവാസികൾക്ക് ചെറിയ ആശ്വാസമായിട്ടുണ്ട്. അതേസമയം തീരം സംരക്ഷിക്കാനുള്ള ജിയോ ബാഗുകളുടെ നിർമ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കടൽക്ഷോഭത്തിന്‍റെ ഭീതി അകലാതെയാണ് ചെല്ലാനം നിവാസികളുടെ ഓരോ ദിവസവും കടന്നു പോകുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ ജിയോ ബാഗ് നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും അത് പാതിവഴിയിലാണ്.

ചെല്ലാനം മേഖലയിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു

ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് തിരമാലകളുടെ ശക്തി കുറഞ്ഞത് ചെറിയ ആശ്വാസമാകുന്നുണ്ടെങ്കിലും വേലിയേറ്റ സമയത്ത് കടൽവെള്ളം വീടുകളിലേക്ക് ഇരച്ചുകയറും. കമ്പനിപ്പടി മുതൽ കിഴക്കേ ചൊല്ലാനം വരെയുള്ള പ്രദേശത്താണ് കടൽക്ഷോഭം തുടരുന്നത്. ചെല്ലാനം സെന്‍റ് മേരീസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നുവെങ്കിലും ക്യാമ്പുകളിൽ തങ്ങാൻ നാട്ടുകാർ വിസമ്മതിച്ചതോടെ ക്യാമ്പ് പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളായ ഞാറക്കൽ, വൈപ്പിൻ മേഖലകളിലും കടലാക്രമണത്തിന്‍റെ തീവ്രത കുറഞ്ഞിട്ടുണ്ട്.

Intro:എറണാകുളം ചെല്ലാനം മേഖലയിൽ കടലാക്രമണം തുടരുന്നു.

Body:എറണാകുളം ചെല്ലാനം മേഖലയിൽ കടലാക്രമണം തുടരുന്നു. കടലാക്രമണത്തിന്റെ തീവ്രത കുറഞ്ഞു തുടങ്ങിയത് തീരദേശവാസികൾക്ക് ചെറിയ ആശ്വാസമായിട്ടുണ്ട്. അതേസമയം തീരം സംരക്ഷിക്കാനുള്ള ജിയോ ബാഗുകളുടെ നിർമ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. hold visuals കടൽക്ഷോഭത്തിന്റെ ഭീതി അകലാതെയാണ് ചെല്ലാനം നിവാസികളുടെ ഓരോ ദിവസവും കടന്നു പോകുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ ജിയോ ബാഗ് നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമമാരംഭിച്ചുവെങ്കിലും അത് പാതിവഴിയിലാണ്. ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് തിരമാലകളുടെ ശക്തി കുറഞ്ഞത് ചെറിയ ആശ്വാസമാകുന്നുണ്ടെങ്കിലും വേലിയേറ്റ സമയത്ത് കടൽവെള്ളം വീടുകളിലേക്ക് ഇരച്ചുകയറും. തീരം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ അധികൃതർ ഒളിച്ചു കളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കമ്പനിപ്പടി മുതൽ കിഴക്കേ ചൊല്ലാനം വരെയുള്ള പ്രദേശത്താണ് കടൽക്ഷോഭം തുടരുന്നത്. ചെല്ലാനം സെൻ മേരീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നുവെങ്കിലും ക്യാമ്പുകളിൽ തങ്ങാൻ നാട്ടുകാർ വിസമ്മതിച്ചതോടെ ക്യാമ്പ് പ്രവർത്തിച്ച തുടങ്ങിയിട്ടില്ല. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളായ ഞാറക്കൽ, വൈപ്പിൻ മേഖലകളിലും കടലാക്രമണത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ETV Bharat Kochi

Conclusion:
Last Updated : Jun 16, 2019, 12:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.