ETV Bharat / state

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

author img

By

Published : Jun 8, 2022, 12:43 PM IST

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വപ്ന നൽകിയ സത്യവാങ് മൂലത്തിൽ കസ്റ്റംസിനെതിരെ വിമര്‍ശനം

ED tightened investigation on Gold smuggling case  സ്വർണക്കടത്ത് കേസ്  അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇഡി  സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെടും  സ്വപ്ന സുരേഷ്  Swapna Suresh Confidential statement
സ്വർണക്കടത്ത് കേസ്; അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇഡി, സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടും

എറണാകുളം: സ്വപ്ന സുരേഷിന്‍റെ (Swapna Suresh) രഹസ്യമൊഴിയുടെയും വെളിപ്പെടുത്തലിന്‍റെയും അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വമേധയ കോടതിയെ സമീപിച്ച് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇഡി കോടതിയില്‍ ആവശ്യപ്പെടും.

കഴിഞ്ഞ ദിവസം കോടതിയിൽ രഹസ്യ മൊഴി നൽകിയശേഷം സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ നേരത്തെ തന്നെ കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകള്‍ ലഭിക്കാത്തതിനാല്‍ കസ്റ്റംസ് അവഗണിക്കുകയായിരുന്നു.

ഇതിന് പിന്നാലെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. കോടതിയില്‍ നൽകിയ സത്യവാങ് മൂലത്തിൽ കസ്റ്റംസിനെ സ്വപ്ന വിമർശിച്ചിരുന്നു. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനോ തുടർ നടപടി സ്വീകരിക്കാനോ കസ്റ്റംസ് തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.

എന്നാല്‍ ജീവന് ഭീഷണിയുണ്ടെന്നും ഈയൊരു സാഹചര്യത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ രഹസ്യമൊഴിയായി രേഖപ്പെടുത്തണമെന്നും സ്വപ്ന ആവശ്യപ്പെടുകയായിരുന്നു. സ്വപ്ന കസ്റ്റംസിന് നേരത്തെ നൽകിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും കസ്റ്റംസ് ഇതിനെ എതിർത്തു.

ഇതോടെ ഇ ഡിയുടെ അപേക്ഷ കോടതി തള്ളി. രഹസ്യമൊഴി ലഭിച്ചിരുന്നില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. നിലവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയത്. ഇനി ഈ മൊഴിയിലെ വസ്തുതകൾ കൂടി പരിഗണിച്ചായിരിക്കും ഇഡി കുറ്റപ്പത്രം സമർപ്പിക്കുക.

2016ൽ മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസികടത്തിയെന്ന ഗുരുതരമായ ആരോപണമായിരുന്നു സ്വപ്ന ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെടി ജലീൽ, നളിനി നെറ്റോ ഉൾപ്പടെയുള്ളവരുരെ പങ്ക് സംബന്ധിച്ച്‌ കോടതിയിൽ മൊഴിനൽകിയെന്നും സ്വപ്ന സുരേഷ് അറിയിച്ചിരുന്നു.

Also Read: ജീവന് ഭീഷണി: ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും - സ്വപ്ന സുരേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.