ETV Bharat / state

ED Rejects PR Aravindakshan Allegation Of Beating: 'ചോദ്യം ചെയ്‌തത് ക്യാമറക്ക് മുന്നിൽ', പി ആർ അരവിന്ദാക്ഷനെ മർദിച്ചെന്ന ആരോപണം തള്ളി ഇഡി - ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മർദിച്ചെന്ന പരാതി

Karuvannur Bank Scam: വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിൽ കഴമ്പില്ലെന്നാണ് ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്  പി ആർ അവിന്ദാക്ഷന്‍റെ പരാതി തള്ളി  p r Aravindakshan Complaint  ED rejects PR Aravindakshan Allegation Of Beating  Karuvannur Bank Scam Updation  പി ആർ അവിന്ദാക്ഷന്‍റെ പരാതിയിൽ ഇഡി  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  ഇ ഡിക്കെതിരെ പരാതി  ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മർദിച്ചെന്ന പരാതി  PR Aravindakshan Allegation Of Beating
ED rejects PR Aravindakshan Allegation Of Beating
author img

By ETV Bharat Kerala Team

Published : Sep 22, 2023, 7:15 AM IST

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മർദിച്ചെന്ന പി ആർ അരവിന്ദാക്ഷന്‍റെ (PR Aravindakshan) പരാതി തള്ളി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). ചോദ്യം ചെയ്യൽ നടത്തിയത് ക്യാമറയ്‌ക്ക് മുന്നിലാണ്. പൂർണമായും സിസിടിവി നിരീക്ഷണമുള്ള ഓഫിസിൽ വച്ച് ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് ഇഡി നിലപാട്.

സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിൽ പൊലീസ് ഇഡി ഓഫിസിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതേ കുറിച്ച് ഇഡി ആസ്ഥാനവുമായി കൊച്ചിയിലെ ഉദ്യോഗസ്ഥർ ആശയവ വിനിമയം നടത്തിയിട്ടുണ്ട്. തുടർന്ന് കരുവന്നൂർ കേസിൽ അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാനും പൊലീസ് നടപടികളെ നിയമപരമായി നേരിടാനുമാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത്.

ഇഡിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി. പ്രാഥമിക പരിശോധനയെ തുടർന്നാണ് പൊലീസ് തുടർനടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 20) വൈകുന്നേരത്തോടെയായിരുന്നു എറണാകുളം സെൻട്രൽ പൊലീസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി പരാതിയിൽ വിവരങ്ങൾ തേടിയത്.

പരാതിയിലെ ആരോപണം : കരുവന്നൂർ കേസിൽ (Karuvannur Bank Scam) ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചുവെന്നാണ് പി ആർ അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പല തവണ തന്നെ മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ച തന്നെ, കഴിഞ്ഞ ദിവസം അവർ പറയുന്നതിന് അനുസരിച്ച് മൊഴി നൽകാത്തതിന്‍റെ പേരിൽ മർദിക്കുകയായിരുന്നു.

Also Read : Karuvannur Bank Scam ED: ഇഡി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന് സിപിഎം കൗൺസിലറുടെ പരാതി: അന്വേഷിക്കാൻ പൊലീസ്

ഇതേ തുടർന്ന് ചികിത്സ തേടിയതായും തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മർദിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പടെ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന്‍റെ മുന്നോടിയായി ഇഡി ഓഫിസിലെത്തി പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.

അതേസമയം ഈ പരാതിയിൽ പൊലീസ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങുക. നിലവിലെ സാഹചര്യത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചാൽ ഇഡി കോടതിയെ സമീപിക്കാനാണ് സാധ്യത. സ്വർണക്കടത്ത് കേസിൽ സംസ്ഥാനവും കേന്ദ്ര ഏജൻസിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ, സർക്കാർ ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. സമനാമായ സാഹചര്യത്തിലേക്കാണ് കരുവന്നൂർ കേസും നീങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.