ETV Bharat / state

മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റിന് മർദനം; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐയെന്ന് ആരോപണം

author img

By

Published : Jan 14, 2022, 10:39 PM IST

തലക്കും ഇടത് കൈക്കും പരിക്കേറ്റ അമലിനെ മുവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

മണ്ഡലം പ്രസിഡന്‍റിന് മർദനം  ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് അടി  dyfi youth congress clash  kerala latest news  മൂവാറ്റുപുഴയിൽ സംഘർഷം
മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റിന് മർദനം

എറണാകുളം: മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റുമായ അമൽ ബാബുവിന് മർദനം. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐയാണെന്നാണ് ആരോപണം. എട്ടോളം ഡിവൈഎഫ്ഐ പ്രവർത്തകർ മാരകായുധങ്ങളുമായി വീട്ടിൽക്കയറി മർദിക്കുകയായിരുന്നുവെന്ന് അമൽ ബാബു പറഞ്ഞു.

വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിലെ കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിക്കുകയും നഗരത്തിൽ ഇരു വിഭാഗം പ്രവർത്തകരും ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. തുടർന്ന് ഇരു പാർട്ടിക്കാരും നടത്തിയ പ്രതിഷേധ പ്രകടനങ്ങളും അക്രമാസക്തമായി.

ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അമൽ ബാബുവിനെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ അമൽ ബാബു വീട്ടിൽ എത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ വീട് വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നെന്ന് അമൽ ബാബു പറഞ്ഞു. കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും അമൽ പറയുന്നു.

ALSO READ ശനിയാഴ്‌ച മുഖ്യമന്ത്രി അമേരിക്കയിലേക്ക്

തലക്കും ഇടത് കൈക്കും പരിക്കേറ്റ അമലിനെ മുവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുവാറ്റുപുഴ ഡിവൈഎസ്‌പി സ്ഥലത്ത് എത്തി അമലിന്‍റെ മൊഴിയെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു.

ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുവാറ്റുപുഴയിൽ വ്യാപകമായ ആക്രമണ സംഭവങ്ങൾ അരങ്ങേറുകയാണ്. പൊലീസ് എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. അതേസമയം അമൽ ബാബുവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി

ALSO READ ഗവര്‍ണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.