ETV Bharat / state

മാധ്യമ പ്രവര്‍ത്തകര്‍ക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് കെഎസ്‌യു

KSU Protest Against Navakerala: ആലുവയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌താല്‍ കൊന്നുകളയുമെന്ന് ഭീഷണി. ആക്രമണം നവകേരള സദസിന് കരിങ്കൊടി കാണിച്ചതിന് പിന്നാലെ. മര്‍ദനം പൊലീസ് നോക്കി നില്‍ക്കവേയെന്നും ആരോപണം.

DYFI Attacked KSU In Navakerala Sadas  KSU Black Flag Against Navakerala  Navakerala In Aluva  KSU Protest Against Navakerala  നവകേരള സദസ്‌  കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്ഐയുടെ മര്‍ദനം  മാധ്യമ പ്രവര്‍ത്തകര്‍  നവകേരള സദസിന് കരിങ്കൊടി  നവകേരള സദസിന് കെഎസ്‌യു കരിങ്കൊടി  നവകേരള സദസിനെതിരെ കരിങ്കൊടി  നവകേരള സദസിനെതിരെ ആലുവയില്‍ കരിങ്കൊടി  മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
KSU Black Flag Against Navakerala In Aluva
author img

By ETV Bharat Kerala Team

Published : Dec 7, 2023, 10:14 PM IST

എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മർദിച്ചതായി പരാതി. ആലുവ പറവൂർ കവലയില്‍ വച്ചാണ് മര്‍ദനമേറ്റത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു (DYFI Attack In Aluva).

സ്വകാര്യ ചാനല്‍ ക്യാമറമാന്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ ക്യാമറയും മൊബൈല്‍ ഫോണും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതായും പരാതി. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌താന്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. തലയിലും നെഞ്ചിലും ഇടിച്ചതായും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് നോക്കി നിൽക്കവേയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അഴിഞ്ഞാടിയതെന്ന് കെഎസ്‌യു പ്രവർത്തകര്‍ ആരോപിച്ചു (DYFI Attacked KSU).

കണ്ണൂരിലും സമാന സംഭവം: കണ്ണൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കരിങ്കൊടിച്ച കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മർദിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാൽ താന്‍ ഉള്‍പ്പെടെ സഞ്ചരിച്ച ബസിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണുണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. മാത്രമല്ല ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു (CM Pinarayi Vijayan).

ഡിവൈഎഫ്‌ഐ ആക്രമണത്തെ മുഖ്യമന്ത്രി ഇത്തരത്തില്‍ വ്യാഖ്യാനിച്ചതിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഡിവൈഎഫ്‌ഐയുടെ ഭാഗത്ത് നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ എന്തായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് കേരളം ഉറ്റുനോക്കുന്നത് (Navakerala Sadas).

നാളെ പ്രഭാത യോഗം കലൂരില്‍: അതേസമയം നാളെ (ഡിസംബര്‍ 8) രാവിലെ 9ന് കലൂര്‍ ഐഎംഎ ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രഭാത യോഗം ചേരും (Navakerala Sadas In Kaloor). വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളില്‍ നിന്നുള്ളവരുമായാണ് യോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുക. തുടര്‍ന്ന് രാവിലെ 10 ന് ഞാറക്കല്‍ ജയ്ഹിന്ദ് ഗ്രൗണ്ടില്‍ വൈപ്പിന്‍ മണ്ഡലത്തിലെയും ഉച്ച കഴിഞ്ഞ് 2ന് ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 3.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി മണ്ഡലത്തിലെയും വൈകിട്ട് 5ന് മറൈന്‍ ഡ്രൈവില്‍ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകള്‍ സംഘടിപ്പിക്കും.

also read: നവകേരള സദസ് എറണാകുളം ജില്ലയില്‍: അതത് മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് അവധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.